ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
എന്റെ സ്നേഹത്തെ കാണാതെ പോയ നിന്നെ ഞാന്‍ ഇന്നും പ്രണയിക്കുന്നു ഈ മരുപ്പച്ചയില്‍ നിന്നെ ഓര് ത്തു ഞാന്‍ വിലപിക്കാത്ത ഒരു രാത്രി പോലും ഇല്ല. ഉച്ചവെയിലിന്റെ കാഠിന്യത്തിലും .... മരംകോച്ചുന്ന തണുപ്പിലും എന്നും നിന്നെ ഞാന്‍ എന്‍ ഹൃദയത്തില്‍ ചേര്‍ത്തു പിടിക്കാര് ഉണ്ടേ വെയിലത്ത് ചുരത്തുന്ന എന്‍ വിയര്‍പ്പുകളില്‍ പോലും നീ മാത്രമെ ഉള്ളു തണുത്തു വിറയ്ക്കുന്ന എന്‍ ഹൃദയത്തില്‍ നിനക്കു മാത്രമെ ഞാന്‍ തുറന്നു തന്നു എന്നും ഞാന്‍ പ്രണയ പരവശനായി നിന്നെ പുണരാന്‍ കൊതിക്കുന്നു പ്രാണപരവശനായി ഞാന്‍ നിന് അരികില്‍ വരുമ്പോള്‍ നിന് മിഴികളിലും നിന് ചുണ്ടിലും നിന് ചുടി നിശ്വാസത്തിലും വിടരുന്നത് എന്നും ഒരു മൌനം മാത്രം എന്‍ പ്രിയയെ ഇനി ഞാന്‍ വരില്ല ഒരിക്കലും നിന്നെ താരാട്ട് പാടി ഉറക്കുവാന്‍..... ഒരു കാവലാളായി എന്‍ കണ്ണീര് തുള്ളികളില്‍ ഒരു ചെറു ചിരിയുമായി നിന്നെ തഴുകി ഉറക്കുവാനായി ഒരിക്കലും ഞാന്‍ വരുകില്ല... അറിയുന്നു എന്തിനി മൌനം നിന്നില്‍ ഇന്നു....... എല്ലാം നിന് സ്നേഹത്തിന് പ്രതികാരം ആണെന്ന് .... അറിയുന്നു ഞാന്‍ നിന്നിലെ കന്നുനീരില്നിന്നു.... എങ്ങിലും ഞാന്‍ കാതോര് ക്കുന്നു ...... നിയെന്നെ തിരിച്ചു വിളിക്കുമെന്ന്..... പ്രിയേ ഞാന്‍ വിട പറയും മുന്നേ......
0 comments:
Post a Comment