25 April 2010

പെണ്‍ചതി



ഇത് വായിച്ചു എന്നെ ആരും ചീത്തവിളിക്കരുത്, കാരണം എല്ലാ സ്ത്രീകളും ഇതുപോലെ അല്ല.ചുരുക്കം ചിലര്‍ ഉണ്ട് ഇതുപോലെ .സ്ത്രീകളെ അവഹേളിക്കുന്നത് തെറ്റാണു എന്നാലും ഇത് പറയാതെ വയ്യാ...

ഇത് എന്‍റെ അടുത്ത ഒരു സുഹൃത്തിന് പറ്റിയ ഒരു അനുഭവമാണ് അത് ഞാന്‍ ഇവിടെ എഴുതുന്നു എന്നും മാത്രം .



പ്രണയം ... അതു സത്യമല്ല
ആയിരുന്നെങ്കില്‍...
ഒരാണും ഒരിക്കലും നശിക്കില്ലാരുന്നു.
പ്രണയം ... അതു സത്യമായിരുന്നെങ്കില്‍ ...
ഒരിക്കലും ഒരു പെണ്ണും ആരെയും ചതിക്കില്ലാരുന്നു.

പ്രണയം... അതു നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ...
പിന്നെ എല്ലാം ശാന്തമാണ് ...
മരണത്തിനു മുന്‍പുള്ള
നിഷബ്ദത പോലെ
പിന്നീടു ഒരു കരവും നമ്മെത്തേടി..
വരില്ല... ഒരിക്കലും ....മരണമല്ലാതെ .

പക്ഷെ.. അപ്പോളും അവള്‍ അലയുന്നു...
മറ്റെരു പ്രണയത്തിനായി.

20 April 2010

ഒരു നോക്കുക്കാണുവാന്‍


ഇന്നു അവളുടെ പിറന്നാള്‍ ആയിരുന്നു
സമ്മാനമായി അവളെന്റെ ജീവന്‍ ചോദിച്ചു
കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു
പക്ഷെ...സ്വീകരിക്കാന്‍ അവള്‍ക്കു വയ്യത്രെ.

ഒരുപാടു ആശിച്ച ഈ ദിനത്തില്‍
ഒരു നോക്കുക്കാണുവാന്‍ ഞാന്‍ കൊതിച്ചിരുന്നു
പക്ഷെ... അവള്‍ പറഞ്ഞു... വേണ്ടാ...
അതവളെ ഒറ്റപ്പെടുത്തുമെന്ന്.

ഞാന്‍ സ്നേഹിച്ചതെല്ലാം വെറുതെ ആയിരുന്നോ
അതോ... ഞാനവളെ സ്നേഹിക്കാന്‍ പാടില്ലായിരുന്നോ
അറിയില്ല എനിക്കിന്ന് അതു പറയുവാന്‍ ...
കാരണം ... അത്രക്കു ഇഷ്ടമാണെനിക്കവളെ.

ഈ ദിനത്തില്‍ അവള്‍ തന്ന വേദനയാല്‍
എന്റെ ഹൃദയം തകര്‍ന്നുപോയി
ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

13 April 2010

കുബ്ബൂസ്



ഗള്‍ഫ് നിവാസികളുടെ ദേശീയ ഭക്ഷണമാണു കുബ്ബൂസ്... അതു തിന്നു മടുത്ത ഞങ്ങളുടെ രോദനമാണു താഴെ... ആരും തല്ലരുതു ഇതു വായിച്ച് കാരണം കുബ്ബൂസ് ഇഷ്ടപ്പെടുന്നവരും ഈ കൂട്ടത്തില്‍ കാണും .


ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞാന്‍ !
ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞാന്‍ !
കാലത്ത് കല്‍സ്രായി ഇട്ടു ഞാന്‍
കാലമിനിയെത്ര കഴിക്കണം ഞാന്‍ ഈ കുബ്ബൂസ്.

നേരത്തെ എണീറ്റ് ചൂടാക്കി കഴിക്കണം ഈ കുബ്ബൂസ്
രാത്രിയില്‍ ചൂട്ടോടെ കഴിക്കാം ഈ കുബ്ബൂസ്
കാതങ്ങള്‍ താണ്ടണം ഈ ഭൂമിയില്‍
ലബനീസ്, സ്വീറ്റ്, തവിട്ട് കുബ്ബൂസുകള്‍
എത്രയോ വാരിവലിച്ചു തിന്നണം .

കഴിക്കുതൊറും വിശപ്പ് മാറുന്നു
വയര്‍ കടുപ്പമാകുന്നു
ഉറക്കം നെരത്തെ ആകുന്നു
ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞാന്‍!

പട്ടാണികള്‍ കഴിക്കുന്നൂ ചായയില്‍ മുക്കി
അറബികള്‍ കഴികുന്നു സലാടുകൂട്ടി
മലബാറി കഴിക്കുന്നു കറികള്‍ കൂട്ടി
ഞങ്ങള്‍ കഴിക്കുന്നു പ്രാകി പ്രാകി!

കാലങ്ങള്‍ കിടക്കുന്നു തള്ളിനീക്കാന്‍
ഈ കുബ്ബൂസ് കഴിച്ചീമരുഭൂമിയില്‍
ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞങ്ങള്!
ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞങ്ങള്!

06 April 2010

എന്റെ ഊഴം


പൊരിവെയിലേറ്റും ...
പൊടിക്കാറ്റേറ്റും ...
രാത്രിയെന്നോ... പകലെന്നോ ഇല്ലാതെ...
ചുട്ടുപഴുത്തും ... തണുത്തുവിറച്ചും ...
കാത്തിരിക്കുന്നു ഞാന്‍ നിന്നെ...
എന്നു കൊണ്ടുപ്പോകുമെന്നെ?
എന്നുവരുമെന്റെ ഊഴം?
മൊഹങ്ങള്‍ എല്ലാം മാറ്റിവെച്ചു...
ഇരിക്കുന്നു ഞാന്‍ ഊഴവും കാത്ത്.

01 April 2010

വിഢിദിനം


മൂഢന്‍മാരെ... വിഢികളെ...
നമ്മള്‍ക്കൊരുദിനം വരവായി
ആനന്ദീച്ചീടുക...
ആഘോഷീച്ചീടുക...
ഒത്തുചേര്‍ന്നു ഈ സുദിനം.
ഇതു നമ്മുടെ സുദിനം
വിഢിദിനം
നമുക്കൊത്തു ചേര്‍ന്നു...
ഒന്നായ് ചേര്‍ന്നു പാടിടാം ...
ജയ ജയ ജയ ജയ വിഢികളെ...
ജയിച്ചു വാഴുക വിഢികളെ.

27 March 2010

ഇതിലേതാണു സത്യം


അച്ചന്‍ നഷ്ട്പ്പെട്ട മകനെ....
അമ്മ നെഞ്ചൊടുചേര്‍ത്തുവെച്ചു വളര്‍ത്തുന്നു...
ഒരുരാവു പുലര്‍ന്നപ്പോളവന്‍ ...
അമ്മയുടെ സ്നേഹത്തെ തള്ളിപ്പറഞ്ഞ് ...
കാമുകിയോടൊപ്പം പോകുന്നു...
നെഞ്ചോടുചേര്‍ത്തുവെച്ചു വളര്‍ത്തിയ അമ്മയുടെ സ്നേഹമോ...?
അതോ... ജീവനുതുല്യം സ്നേഹിക്കുന്ന കാമുകിയുടെ സ്നേഹമോ...?
അമ്മയുടെ താരട്ടിനോ... കാമുകിയുടെ തലോടലിനോ...
ഇതിലേതാണു സ്നേഹം .... ഇതിലേതാണു സത്യം !

24 March 2010

പ്രിയതമ


ആത്മവിന്‍ രാഗമായെന്മുന്നില്‍ തെളിഞവളെ....
നിന്നെ പുല്‍കുവാന്‍ ...എന്‍ മാറോടു ചേര്‍ക്കുവാന്‍ ....
എന്‍ മനസ്സില്‍ അടങ്ങാത്ത മോഹം .
അഴകേറും പാല്‍പൂവേ...നീ ചിരിതൂകി നില്‍ക്കുബോള്‍ ....
ആയിരം മുല്ലകള്‍ പൂത്തപോലെ.
മധുരം മൊഴിയും നിന്‍ കിളികൊന്ചലും ...
പാലാഴി വിരിയുന്ന നിന്‍ കണ്‍കളും....
കണികണ്ടുണരുവാന്‍ എനിക്കു മോഹം .

നിന്‍ കവിളില്‍ തലോടുവാന്‍ ...
നിന്‍ കണ്കളില്‍ തഴുകുവാന്‍ ....
നിന്‍ സ്നേഹമാം ചോലയില്‍ നീരാടുവാന്‍ ...
എന്‍ മനം തുടിച്ചീടുന്നു എന്നും.
നീ എന്നില്‍ വന്നു ചേര്‍ന്നൊരു നേരം ...
ആയിരം മഴവില്ലു വിരിഞ്ഞപോലെ.
നിന്‍ ചുണ്ടില്‍ പുന്ചിരി വിരിയുന്ന നേരം ....
എന്‍ മനതാരില്‍ ആനന്ത വര്‍ഷം ചൊരിയുന്നു.

ഒരു നോക്കു കാണുവാനെന്‍ മിഴികളും ....
ഒരു വാക്കു മിണ്ടുവാനെന്‍ അധരങ്ങളും ....
അറിയാതെ മൊഹിക്കാറുണ്ടെന്നും.
ഒരുവേള നിന്നെ കാണുന്ന മാത്രയില്‍ ....
അറിയാതെ കണ്ണുകള്‍ നിറയുമോ പ്രിയതമേ....
പൊഴിയുന്ന കണ്ണിനീര്‍ തുള്ളികള്‍ തുടച്ചു നീ ...
യെന്‍ മാറില്‍ തലചായ്ക്കുമോ പ്രിയതമേ...
അതിനായ് എന്‍ ഉള്ളം തുടിക്കുന്നു പ്രിയതമേ...
കാത്തിരിക്കുന്നു നിനക്കായ് ഞാന്‍ ...
നീ വരുന്നതും കാത്തിവിടെ.

20 March 2010

മരണഭയം


ഞാനിന്നു എന്റെ മരണത്തെ മുന്നില്‍ കാണുന്നു....
ഒരു വെളുത്ത പഞ്ഞിക്കെട്ടായൊ....
ഒരു കറുത്ത പുകച്ചുരുളായോ....
കാണുന്നു ഇന്നു ഞാന്‍ എന്റെ മരണത്തെ.

എന്റെ കണ്ണുകള്‍ക്ക് രക്തത്തിന്റെ ചുവപ്പോ...
എന്റെ കൈകള്‍ക് രക്തത്തിന്റെ മണമോ...
എന്റെ മരണം എന്‍ മുന്നില്‍ നില്‍ക്കയാണൊ...
എന്റെ വഴികളില്‍ ഇന്നു ഞാന്‍ കാണുന്നു മരണത്തെ.

ഞാന്‍ മരണത്തെ ഭയക്കുന്നു...
ജീവിക്കനേറെ ആശയുണ്ടെനിക്ക്...
എന്റെ മരണത്തെ ഞാന്‍ ഇന്നു വെറുക്കുന്നു...
കാരണം എനിക്കു ജീവിച്ചു കൊതിതീര്‍ന്നില്ല.

മരണമില്ലാത്ത ഒരു ജീവിതത്തെ ഞാന്‍ ഇഷ്ട്പ്പെടുന്നു...
കാരണം എനിക്ക് മരണത്തെ ഭയമാണ്.
മരണം ! അതിനെ ഞാനിന്ന് വെറുക്കുന്നു.
കാരണം മരണം അതെപ്പോഴും കടന്നു വരാം ....
ഒരു കാറ്റായൊ... മഴയായോ....അതു സംഭവിക്കാം.

മരണത്തെ ഭയക്കാത്തവരാരുമില്ല...
കാരണം മരണം അതി ഭയാനകമാണ്.
ഞാനിപ്പോള്‍ മരണത്തെ കാണുനില്ല...
കാരണം എനിക്ക് മരണത്തെ ഭയമാണ്...
വെറും ഭയമല്ല ....മരണഭയം ....വെറും മരണഭയം .

02 March 2010

സ്നേഹിച്ചു കൊതിത്തീര്‍ന്നില്ല എനിക്കുനിന്നെ



നിന്നെക്കുറിച്ചുള്ള ഒര്‍മ്മകളാല്‍ ...
എന്‍മിഴികള്‍ കണ്ണുനീര്‍ പൊഴിച്ചിടുബൊള്‍ ...
അറിയുന്നു എന്‍ നെജ്ഞിലെ വേദന എന്നും...
ഒരു ചെറു തേങ്ങലായ് എന്നുമെന്നും.

പാതി തുറന്ന ചില്ലുജാലകത്തില്‍ ....
നിന്നെയും കാത്തു ഞാന്‍ നിന്നിടുബോള്‍ .
അരികിലായ് എന്നെയും തേടി...
ഒരു ചെറു തേങ്ങലായ് നീ എത്തിടുന്നു .

എത്ര ഇണങ്ങിനാം എത്ര പിണങ്ങിനാം ...
എങ്കിലും നിന്‍ താരട്ടിനായ് ഞാന്‍ കാത്തിരുന്നു.
കാലമെത്ര കഴിഞാലും ദൂരങ്ങളിലേക്ക് മറഞ്ഞാലും...
കാണുന്നു നിന്നെ ഞാന്‍ എന്‍ നിനവിലും കനവിലും നിദ്രയില്‍ പൊലും .

നീ എത്ര അകലെയാണെങ്കിലും മനസ്സിന്റെ ഒരുകോണില്‍ ....
ഒരു വിങ്ങലായി നിന്‍ സ്നേഹം മാത്രമാണുള്ളത്.
നിനക്കു ഞാനും എനിക്കു നീയും മാത്രമുളള.....
ഒരു ജീവിതം മാത്രമാണുളളത്.

ഉറങ്ങാന്‍ കഴിയാത്ത രാത്രികളിലും ...
അര്‍ഥശൂന്യമായ പകലുകളിലും ...
എനിക്കു കൂട്ടായി നിന്റെ സ്നേഹം മാത്രമാണുള്ളത്.
എന്‍ സ്വപ്നങള്‍ നിറയുന്നത് നിന്‍ സ്നേഹത്താല്‍ മാത്രമാണ്.

ദൂരെ അണെങ്കിലും എന്റെ ഹ്രിദയത്തുടുപ്പില്‍ ...
നീ മാത്രമാണ്....
എന്‍ ജീവിതം തന്നെ നിനക്കു വേണ്ടിമാത്രമാണ്....
ജീവന്റെ ജീവനെ നീയെന്നരികില്‍ വരുമേ....
മാറോടണക്കുവാന്‍ നീയെന്നില്‍ വരുമോ.

നീയെന്‍ സ്വന്തമാണെന്‍ പ്രിയസഖി.....
നീയെന്‍ പ്രാണനാണെന്‍ പ്രിയസഖി....
എങ്കിലും പറയുന്നു ഞാനാ നഗ്നസത്യം ...
സ്നേഹിച്ചു കൊതിത്തീര്‍ന്നില്ല എനിക്കുനിന്നെ.


ജിഷാദ് ക്രോണിക്ക്....

25 February 2010

വിജനവീഥി


വിചനമായ ഈ വഴിയിലൂടെ ഞാന്‍ നടന്നകലുബോള്‍ ....
എന്‍ ഒര്‍മ്മകളില്‍ വിരിയുന്നു നിന്‍ സ്വപ്നങള്‍ വിരിഞ സൌഹ്രിതം.
ഷിഷിരവും വസന്തവും മാറി മാറി പൊഴിഞിടുബോള്‍ ....
ഒരു കവിതയായി ഇട്ക്കെപ്പോഴൊ പൂത്തിടുന്നു പ്രണയം.

മഴയില്‍ നനഞു നാം ഈ വഴിയില്‍ നടന്നതും ....
കുഞു കുഞു കുസ്രിതിയാല്‍ മെല്ലെ ഓടിക്കളിച്ചതും ...
കൊച്ചു കൊച്ചു പരിഭവങള്‍ നാം പങ്കുവെച്ചതും ....
എല്ലാം ഒര്‍ക്കുന്നു ഇന്നു ഞാന്‍ ഈ വിചനവീതിയില്‍ എകനായി.

സ്വപ്നങള്‍ വിടര്‍ന്നിരുന്ന ഈ വിചനവീതിയില്....
പലരും പിരിഞു പൊയിടുബൊള്‍ ...
അവരില്‍ ഒരാളായി നാം പിരിഞതും ....
യാത്ര ചൊല്ലി നീ എന്നില്‍ നിന്നകന്നതും എല്ലാം ഒരു സ്വപനമായി ഒര്‍ക്കുന്നു ഇന്നു ഞാന്‍.

ഈ വഴിയില്‍ ഞാന്‍ നിന്‍ കരം പിടിച്ചു നടന്നതും ...
പിരിയുന്ന നേരത്തു നീയെന്‍ ചെവിയില്‍ മന്ത്രിച്ചതും ...
തിരികെ വന്നെന്റെ മാറില്‍ കിടന്നതും ...
നിന്‍ കരങളാല്‍ എന്നെ തലൊടി സ്വാന്തനിപ്പിച്ചതും ...
ഒടുവില്‍ നീ ഒരു തേങലായി പൊയി മറഞതും ....
ഒര്‍ത്തു ഞാന്‍ വിലപിക്കാറുണ്ടെന്നും ...

എങിലും ഒരിക്കല്‍ നീ വരുന്നതും കാത്തു ഞാന്‍....
ആ വിചനവീതിയില്‍ തനിയെ ഇരുന്നു...
ഒര്‍ക്കുന്നുഞാന്‍ നമ്മുടെ നല്ല ഇന്നലെകള്‍.


ജിഷാദ് ക്രൊണിക്...

20 February 2010

വിരഹ വേദന


ഇതു എനിക്കായി എന്റെ ഭാര്യ അയച്ച് തന്നതായ വരികള്‍ ആണ്. അവള്‍ എന്നെ എത്രതൊളം സ്നെഹിക്കുന്നു എന്നും എത്രത്തൊളം എന്നെ "മിസ്സ്" ചെയ്യുന്നു എന്നും അറിയുബൊള്‍ അറിയാതെ എന്റെ കണ്ണുകള്‍ നനഞുപൊയി.

---------------------------------------------------


വിരഹ വേദന ഒരുപൊലെ അറിയുന്നു ഇന്നു നാം .....
കരകാണാ കടലിനക്കരേയും ഇക്കരേയും നിന്നിടുപൊള്‍....
ഉള്ളിലെ വേദനകളൊതുക്കി......
നെജ്ജിലെ ശ്വാസമടക്കി.......
ഇന്നു ഞാന്‍ കണ്ണുനീര്‍ പൊഴിചിടുപൊള്‍ .....
ഒരു ആശ്വാസമായി നീ എന്‍ അരികില്‍ ഒന്നു വന്നിരുന്നെഗില്‍.....
എന്നു ഞാന്‍ അറിയാതെ മൊഹിക്കാറുണ്ടെന്നും.

ആദ്യമായ് നാം കണ്ടതും .....
ഒന്നായി ചേര്‍ന്നതും ...
സ്വപ്നങള്‍ കണ്ടതും ....
ഒടുവില്‍ നീ ദൂരെക്കുപൊയതും .....
എല്ലാം എനിക്കിന്നു വേദനമാത്രമാണ്.

എന്‍ ആത്മാവില്‍ നിന്‍ പ്രണയം ഒരു ഉറവയായി ഒഴുകുന്നു....
നിന്‍ ഓര്‍മ്മകള്‍ എന്‍ ഹ്രിദയതെ തഴുകുന്നു...
എന്‍ കണ്ണുകളില്‍ നിന്‍ നിഴലുകള്‍ മിന്നി മറയുന്നു...
എന്‍ സ്വപ്നങളില്‍ നിന്‍ ചിന്ദകള്‍ നിറയുന്നു....
പാതി അടഞ എന്‍ മിഴികളില്‍ നിന്‍ ഒര്‍മ്മകള്‍ വീണു പൊഴിയുന്നു...
എന്‍ ഹ്രിദയം നിന്‍ സുഗന്ധം തേടി അലയുന്നു....
എന്‍ സ്വപ്നവാടിയില്‍ പുഷ്പങള്‍ കൊഴിയുന്നു...
എന്‍ കവിളിണയില്‍ കണ്ണുനീരു പൊഴിയുന്നു....
നിന്നെ കുറിച്ചുള്ള ഓര്‍മ്മകളാല്‍ .

ഇനി എങ്കിലും നീ പറയൂ എന്‍ പ്രിയനേ....
എന്തിനു നീ എന്നെ വിട്ട് ദൂരെക്കു പൊയി...
പ്രിയനെ നീ എന്‍ കണ്ണില്‍ കൊളുത്തിയ പ്രണയം ....
എന്തെ നീ കാണാതെ പൊയി....
വിറയാര്‍ ന്ന ശബ്ദ്ത്തില്‍ നീ വിട ചൊല്ലി പിരിയുബൊള്‍ .....
നീ അറിയാതെ ഞാന്‍ നിന്നെ കാത്തിരുന്നു...
നീ അകന്ന വഴിയിലെക്കു കണ്ണുനട്ടു എന്നും ഞാന്‍ നിനക്കായി കാത്തിരുന്നു.

പറയൂ നീ പ്രിയനേ...... എന്നു വരും നീ എന്നരികില്‍ ...
കാത്തിരികുന്നു ഞാന്‍ നിനക്കായി എന്‍ പ്രിയതമാ....
ഇനിയും നീ വൈകുവതെന്തെ എന്‍ ചാരെ അണയുവാന്‍.


നിയ ജിഷാദ്.......

03 February 2010

നമ്മളിലാരൊ ഒരാള്‍


സ്നെഹമാനു സൌഹ്രിതം ...... വിരഹ നൊമ്ബരമാനു പ്രണയം .....
----------------------------------------------------------

തൂമഞ്ഞില്‍ നിറയും പൊന്‍തൂവലെ.....
എന്‍ ഷിഷിരയാമത്തില്‍ വിടര്‍ന്ന സ്വപ്നം നീ അറിഞ്ഞുവോ
എകാകിയാം എന്‍ വിരഹ നൊബരവീണയില്‍ ശ്രുതിമീട്ടിയ
ആ നീല നിലാപക്ഷിയെ നീ കണ്ടുവോ

മനസിന്റെ തന്ത്രികള്‍ തളരും ആ നീലനിലാവില്‍
ഞാനാദ്യമായൊന്നു കണ്ടതും
നിലാവില്‍ വിരിയും നിന്‍ പുഞ്ചിരിയില്‍
ഞാനാദ്യമായൊന്നാശിച്ചതും .
നീ മറന്നുവോയെന്‍ ‍ നീല നിലാപക്ഷിയെ

മഴയില്‍ തളരും നിലാവില്‍ നീയെന്നെ ചുംബിച്ചതും
എന്‍ ചുണ്ടുകളില്‍ നിന്‍ ചുണ്ടുകളാല്‍ തലോടിയതും
നീ അറിയാതെ നിന്‍ കവിളുകളില്‍ എന്‍ കണ്ണുനീര്‍ തൂകിയതും
നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ

സ്വപ്നങ്ങളില്‍ സത്യങ്ങള്‍ പെയ്തിറങ്ങിയിട്ടും
ഒരുനാള്‍ ഞാനറിഞ്ഞു... ചെറുതുള്ളിയായ് മെല്ലെ നീ
ആരുടെയൊ ചിറകുകളില്‍ ഒതുങ്ങുകയാണെന്ന്
എന്നിട്ടും തളരാതെ.... എന്‍ മിഴികള്‍
എന്തിനെന്നരിയാതെ മിഴിന്നീരൊഴുക്കിയതും
ആരോടും മിണ്ടാതെ തേങ്ങിയതും
നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ

സ്വപ്നങ്ങള്‍ തീര്‍ത്ത യെന്‍ ഏകാന്ത മൌനത്തില്‍
സംഗീതമായ് നീ പെയ്തിടുമ്പോള്‍
മോഹിച്ചു പോയതും ആശിച്ചു പോയതും
മൂന്നുനാള്‍ നാം സ്വപ്നങ്ങള്‍ നെയ്‌തതും
മൂന്നുജന്മം മോഹിച്ചു നാം നിലാവില്‍ കിടന്നതും
നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ

നീ മറന്നിട്ടും എന്‍ മൌനത്തില്‍ നിറയും
പുഞ്ചിരിയില്‍ വിടരും യെന്മോഹങ്ങള്‍ ... യെന്‍ സ്വപ്‌നങ്ങള്‍
എല്ലാം നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ
നീയാണെന്‍ ജീവന്‍
നീയാണെന്‍ സ്വപ്നം
നമ്മളിലാരോ ഒരാളിതു തേങ്ങിപാടിയതും
നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ.

ജിഷാദ് ക്രൊണിക്...........

09 November 2009

പുതിയ അതിഥി


എനിക്ക് പൂച്ച കളോട് വളരെ വെറുപ്പായിരുന്നു. ചെറുപ്പത്തിലെ അവകളെ ഉപദ്രവിക്കലയിരുന്നു എന്റെ വിനോദം. രണ്ടു ദിവസം മുന്നേ ഞാന്‍ ജന്കളുടെ പുതിയ ഒരു സ്റ്റോര്‍ ഇന്‍ഷുറന്‍സ് ചെയ്യുന്നതിന്റെ ഭാഗമായി പോയപ്പോള്‍ അവിടെ വെച്ചാണ്‌ ഈ പൂച്ചയെ ആദ്യം ആയി കാണുന്നത് , അവിടേക്ക് വന്ന ഏതോ ഒരു അറബിയുടെ വണ്ടിയില്‍ നിന്നും ചാടി ഓടി കയറിയത്‌ ജന്കളുടെ സ്റൊരിലെക്കയിരുന്നു. രണ്ടു മൂന്നു ദിവസം അവര്‍ അതിനെ അവിടെ കാത്തു വെച്ചു ഉടമസ്ഥന്‍ വരുന്നതും കാത്തു. ആ സമയത്താണ് ഞാനും എന്റെ ബോസ് കൂടെ അവിടെ എത്തുന്നത്‌. അദ്ധേഹത്തിനു അതിനെ വളരെ ഇഷ്ടം ആയി വേണം എന്നുണ്ടയെങ്ങിലും വലുതായത് കൊണ്ടും അദ്ദേഹം വേണ്ടെന്നു വെച്ചു കാരണം അദ്ധേഹത്തിന്റെ മക്കള്‍ ചെറുതായിരുന്നു അപ്പോള്‍ അവരെ മാന്തും എന്ന് പേടിച്ചായിരിക്കും. എനിക്കും വളരെ ഇഷ്ടം തോന്നി അതിനോട് അങ്ങനെ ജന അതിന്റെ ഫോട്ടോ പകര്‍ത്താനായി മൊബൈല് എടുത്തപ്പോള്‍ അത് എനിക്ക് സ്റ്റഡി ആയി ഇരുന്നു തന്നു( ആ ഫോട്ടോ ആണ് മേലെ കൊടുതിരികുന്നത്) അങ്ങനെ ആദ്യം ആയി എനിക്ക് ഒരു പൂച്ചയോട് ഇഷ്ടം തോന്നിയത്. അവിടെ നിന്നും ഞാന്‍ ഇറങ്ങി എങ്ങിലും ആ പൂച്ച എന്റെ മനസ്സില്‍ തങ്ങി നിന്നു, അങ്ങനെ രാത്രി ഭക്ഷണ സമയത്ത് ഞാന്‍ എന്റെ കൂട്ടുകോരോട് ഇതെല്ലാം പറഞ്ഞിരിക്കുമ്പോള്‍ ആണ് അവിടെ ഒരു ബഹളം കേട്ടത് ആരൊക്കെയോ എന്തിനേയോ കളിപ്പിക്കുന്നു. ഞാന്‍ എനിട്ട്‌ ചെന്നു നോക്കിയപ്പോള്‍ പൂച്ച എന്റെ വില്ലയില്‍ എത്തിയിരിക്കുന്നു... ചുമ്മാ എത്തിയതല്ല ജന്കടെ വില്ലയിലെ ചേട്ടന്‍ അതിനെ അവിടെ നിന്നും വില്ലയിലേക്ക് കൊണ്ടും വന്നതാണ് .അപ്പോളാണ് എല്ലാരും അതിനെ നോക്കിയത് . നല്ല സുന്ദരിയായ അവളെ ജന്കള്‍ എപ്പോള്‍ വിളിക്കുന്നത് " ദയ്സി" എന്നാണ് ഇപ്പോള്‍ അവള്‍ ജന്കളുടെ വില്ലയിലെ ഒരു അംഗം ആയി മാറി. അവളെ ഡെയിലി കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യാന്‍ എപ്പോള്‍ വലിയ ഒരു മത്സരം ആണ്.

05 November 2009

കുപ്പി


ഒരുപാടു നാളുകള്ക് ശേഷം ആണ് ഞാന്‍ ഇതിലേക്ക് വീണ്ടും വരുന്നതു...
കാരണം എന്റെ വിവാഹം ആണ് അടുത്ത മാസം എനിക്ക് ലീവ് കിട്ടണം എങ്കില്‍ എന്റെ ഈ വര്ഷത്തെ വര്ക്ക് എല്ലാം ചെയ്തു തീര്ത്തു അടുത്ത വര്‍ഷതെക്കുള്ളത് തുടങ്ങുകയും വേണം അതുകൊണ്ട് ബയങ്ങര ബിസി ആയിരുന്നു.. മാത്രം അല്ല റൂമിലെ നെറ്റ് പോയികിടക്കുകയും ചെയ്തതോടെ യാതൊരു രക്ഷയയും ഇല്ല. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് എന്റെ വില്ലയില്‍ പുതിയ ഒരു അംഗം ആയി "രേഘുചെട്ടന്‍ " എത്തുന്നത് , അങ്ങേരനെങ്ങില്‍ കഥയോടും കവിതയോടും കടുത്ത ആരാധനയും അറിവും ഉള്ള ഒരു സകലകലവല്ലപന്‍ ... അദ്ദേഹം ഗള്‍ഫിലെ നല്ലവരായ കുടിയന്മാര്കായി രചിച്ച കവിതയാണ് ഞാന്‍ താഴെ കൊടുക്കുന്നത്...

കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !
ബ്ലൂ ലാബല്‍ കുപ്പിയെവിടെ.

ദിര്‍ഹങ്ങള്‍ പോയാലും !
ദിക്കുകള്‍, കാണാത്ത....
കണ്ണുകള്‍ കാണാത്ത....
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പെഗ്ഗുകള്‍ എണ്ണുക !
പന്ത്രണ്ടു കഴിഞ്ഞിട്ടും...
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പുലര്‍ച്ച അറിയുന്നില്ല !
പാതിരയരിയുന്നില്ല !
സൂര്യനെയരിയുന്നില്ല !
കണ്ണിലിരുട്ട്‌ കയറുന്നു !
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പെഗ്ഗുകള്‍ കഴിയുന്നു !
കുപ്പികള്‍ ഒഴിയുന്നു !
ജരന്മ്ബുകള്‍ മുറുകുന്നു !
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ......... !

10 August 2009

സായം സന്ധ്യ

ഏകനായി ഞാന്‍ ആ കടല്‍കരയില്‍ ഇരുന്നു പോയി....
ചക്ര വാലത്തില്‍ എവിടെയോ പോയി മറഞ്ഞ സൂര്യനെ നോക്കി.
തെന്നല്‍ വീശും കടലിന്‍ ചാരെ ഇരുന്നു മെല്ലെ ഞാന്‍....
അറിയാതെ നിന്നെ ഓര്ത്തു പോയി.....
നീ എന്ന് വരുമെന്നു ഓര്‍ത്തോര്‍ത്തു മെല്ലെ....
അറിയാതെ എപ്പോളോ മയങ്ങി പോയി....
എവിടെ പോയി മറഞ്ഞു നീ ഇന്നു...
ഹൃദയത്തിന് വേദനകള്‍ എനിക്ക് നല്കി നീ .....
കാലങ്ങള്‍ ഏറെ കടന്നു പോയെങ്ങിലും...
നീ മാത്രമാണെന്‍ കിനാവുകളില്‍ എപ്പോളും.....
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം ആണ് എനിക്കെപ്പോലും.

പ്രിയസഖി



ഇതു എന്റെ സ്വന്തം കൂട്ടുകാരി.....അപ്രതീക്ഷിതമായി ഒരു സായം സന്ധ്യയില്‍ ഒരു ചാറ്റല്‍ മഴയില്‍ വന്നണഞ്ഞ ഒരു സൌഹൃതം. ഹൃദയത്തിന്റെ ഏതോ ഒരു കോണില്‍ അന്നേ അവള്‍ സ്ഥാനം പിടിച്ചു , എന്നും അവള്‍ എന്റെ പ്രിയ മിത്രം ആയി മാറി.ഒരു ചെറിയ കാര്യത്തിന് പോലും മിഴി നിരക്കുന്നു, ഒരു പരിഭവം എന്നുള്ള രീതിയില്‍ ഒരു പിണക്കവും , മാനത്ത് കാര്‍മേഖം വന്നു മൂടിയ പോലെ മുഖം വീര്പിച്ചു കൊണ്ടുള്ള അവളുടെ ആ ഇരിപ്പ് കാണാന്‍ ഞാന്‍ ഇടക്ക് ശ്രമിക്കാര്‍ ഉണ്ട്. വേറിട്ട സ്വഭാവം കൊണ്ടു ആരെയും ആകര്‍ഷിക്കുന്ന അവളെ മനസിലാക്കണം എങ്കില്‍ അവളുടെ നിഷ്കളങ്ങമായ മുഖം നോക്കിയാല്‍ മതി.അടുക്കും തോറും അകലാന്‍ കഴിയാത്ത വറ്റാത്ത സ്നേഹത്തിന്റെ ഉറവയാണ് അവള്‍.അവള്‍ കരഞ്ഞാല്‍ വേദനികുന്നത് എന്റെ ഹൃദയം ആണ്. അവള്‍ പൊഴിക്കുന്ന ഓരോ കണ്ണുനീരും ഒരു വേദനയായി തരക്കുന്നത് എന്റെ നെഞ്ചില്‍ ആണ്. നീ ഇല്ലാതാകുമ്പോള്‍ കൂടുതല്‍ വേദനിക്കുന്നത് ഞാന്‍ മാത്രം ആണ് കാരണം അത്രയ്ക്ക് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു......

ജിഷാദ്‌ ക്രോണിക്‌.....

03 August 2009

അവള്‍ എന്‍ പ്രിയ കാമുകി

അവളെ ഞാന്‍ ഇപ്പോളും എന്‍ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്നു...
കാരണം അവള്‍ ഒരിക്കലും എന്നെ വേരുതിരുന്നില്ല.
ബന്ധങ്ങളും കടപ്പാടുകളും ഞങ്ങളെ വേര്പെടുതിയപ്പോലും....
ഒരികല്‍ പോലും അവളെന്നെ വേദനിപിചിരുനില്ല....
കാരണം അവളും അത്രയ്ക്ക് എന്നെ സ്നേഹിച്ചിരുന്നു.
വേദനകളില്‍ അവളൊരു തലോടലായി എന്‍ കാമുകിയായും...
രാത്രികളില്‍ താരാട്ടു പാടി ഉറക്കുന്ന എന്‍ അമ്മയായും...
ശ്വസനകളാല്‍ അവള്‍ എന്‍ പ്രിയ തോഴിയായും...
ഒരു താങ്ങലായും തലോടലായും അവള്‍ കൂടെ ഉണ്ടായിരുന്നു.
ശോകന്തമായ വഴിത്താരയില്‍ എന്‍ ഏകാന്ത ജീവിതത്തില്‍ .....
കൂട്ടിനായി വന്ന എന്‍ ഇനകിളിയെ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്ക്...
അകലുവാന്‍ വയ്യ എനിക്ക് നിന്നെ തനിച്ചാക്കി.
വിടചൊല്ലി പിരിയുമീ വേളയില്‍...
പൊഴിയുന്ന മിഴിനീര്‍ കണങ്ങളെ...
വെറുതെ ഞാന്‍ എടുത്തു എന്‍ മനചെപ്പിലടക്കട്ടെ.
ഇനിയൊരു തിരിച്ചുവരവിലെന്ന സത്യം....
പറയുന്നു നിന്നോട് ഞാന്‍ ഒരു വിങ്ങലോടെ.
നാം കണ്ട സ്വപ്നവും സന്ധ്യകളും...
എല്ലാം പൊഴിയുന്നു ഇന്നു ഓര്‍മകളുടെ തീരത്ത്.
കണ്ണുനീര്‍ പൊഴിയുന്ന എന്‍ മുഖം പൊത്തി കരയുവാന്‍ പോലും കഴിയാതെ...
പുതിയ ജീവിതം തേടി .... നിശബ്ധമായി അലയുന്നു ഞാന്‍ ശൂന്യമായി.
ഇനിയും നിന്‍ വെറുപ്പിന്റെ വേരുകള്‍ ഉനര്നീല...
ഇനിയും നീ വിഷാദത്തില്‍ അലിഞ്ഞില്ല...
എല്ലാം അറിഞ്ഞിട്ടും നാം എന്തിന് അര്‍ത്ഥശൂന്യമായ ജീവിതം മോഹിച്ചു.
നന്ദി ഉണ്ട് എനിക്കേറെ നിന്നോട് .......
എന്നെ ഇത്രമേല്‍ സ്നേഹിച്ചതിനും......
എന്നെ ഒരിക്കലും വേരുക്കാതിരിന്നതിനും.

ജിഷാദ് ക്രോണിക്‌....

02 August 2009

മടക്കയാത്ര


എന്റെ മനസ്സില്‍ വിരഹത്തിന്റെ തളിരിലകള്‍ കിളിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു മാറ്റം അനിവാര്യം ആണെന്നും, നാം കണ്ടതൊന്നുമല്ല ജീവിതം എന്നും ബന്ധങ്ങള്‍ വളരെ അലസമാനെന്നും, ജീവിത മൂല്യങ്ങള്‍ എത്രയോ കുറഞ്ഞുപോയിരിക്കുന്നു.നല്ല ജീവനേയോ നല്ല മനസിനെയോ നാം ഒരിടത്തും കാണുന്നില്ല എല്ലാം വെറും നാടകങ്ങള്‍ മാത്രമാണിന്ന്. നിയെന്റെ ജീവനെ കൊണ്ടുപൊയ്ക്കോളൂ. ഈ കച്ചവട ലോകത്തുനിന്നും നീ എന്നെ പരലോകത്തേക്കു കൊണ്ടു പൊയ്കൊള്ളൂ . ഇവിടെ എല്ലാം വെറും നാടകങ്ങള്‍ മാത്രമാണ്. എല്ലാവരും അവരുടെ ബാഘങ്ങള്‍ നന്നായി അഭിനയിക്കുന്നു , എല്ലാം വെറുമൊരു അഭിനയം മാത്രം .എന്റെ ജീവനെ നീ ഇന്നു കൊണ്ടു പോകു ഈ പാബ ഭൂമിയില്‍ നിന്നും നീ കൊണ്ടു പോകു.ഇവിടെ ജീവന് പോലും വില പറയുന്നു ബന്ധങ്ങള്‍ക്ക് പോലും വിലയില്ലാതാകുന്നു. ഒരു നിമിഷങ്ങള്‍ കൊണ്ടു ബന്ധങ്ങള്‍ തകരുന്നു എല്ലാം വെറുമൊരു വാക്കിന്റെ പേരില്‍ . എനിക്ക് പോകണം എന്റെ ജീവനെ ഇവിടെ ഉപേക്ഷിച്ചു എന്നിട്ട് നീലാകാശത്തില്‍ പതിയെ ഒരു മേഘമായ് പാറി നടക്കണം. അതിന് നിനക്കു എന്റെ അനുവാതം വേണ്ടെന്നു എനിക്കറിയാം അത് കൊണ്ടു തന്നെ ഞാന്‍ തനിയെ ഒരു മേഘമായ് നിന്നിലേക്ക്‌ വരുന്നു.

01 August 2009

സൌഹൃതം


എല്ലാം തുറന്നു പറയുവാന്‍ ആയി ഒരു സുഹൃത്ത്. സുഹൃത്ത് ബന്ധങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ല .ചില സമയങ്ങളില്‍ അത് ഒരു തലോടലായും ആശ്വാസം ആയും അനുഭവപെടാം. ഇരുളില്‍ കയങ്ങളില്‍ പെട്ട് ഉലയുമ്പോള്‍ ഒരു സ്വാന്തനം ആയും നാം അത് അറിയുന്നു. നമ്മളില്‍ ഒരു സുഹൃത്ത് ബന്ധം ജനിക്കുമ്പോള്‍ തന്നെ ഒറ്റപെടലുകള്‍ അവസാനിക്കുന്നു.നല്ല സൌഹൃതത്തിനു ഒരിക്കലും മരണം ഇല്ല.നമ്മളിലെ വ്യക്തിതവും താല്പര്യങ്ങളും വ്യതാസം ആണെങ്ങിലും ശക്തമായ് ഹൃദയ ബന്ധത്തിന് മുന്നില്‍ എല്ലാം ഒന്നാക്കുന്നു. ഒരു പാടു നല്ല സുഹൃത്തുകള്‍ എനിക്ക് ഉണ്ട്, അവരെ എല്ലാം ഞാന്‍ എന്നാല്‍ കഴിയും വിതം എല്ലാം ഞാന്‍ ബന്ധപെടാര്‍ ഉണ്ട്. എങ്ങിലും എന്റെ എല്ലാ നല്ല സുഹൃതുക്കല്കും മനസുകൊണ്ട് ഒരായിരം സൌഹൃത ദിനാശംസകള്‍.


ഞാന്‍ ഏകനാണ്

മറക്കുവാന്‍ ശ്രമിക്കുന്ന ഓരോ നിമിഷത്തിലും...
നിന്‍ മുഖം എന്‍ മനസ്സില്‍ തെളിയുന്നു.
നിനക്കായ് നല്കിയ എന്‍ ആത്മാവിന്‍ വേദന ....
കാണുവാന്‍ എന്തെ നീ മറക്കുന്നു.
അറിയില്ല കണ്ണുനീര്‍ എന്‍ മിഴികളില്‍...
പൊഴിയാതെ നില്കുന്നത് എന്ത് കൊണ്ടെന്നു.
അടരുന്ന്നു കണ്ണുനീര്‍ എന്‍ മിഴികളില്‍ ....
എന്നില്‍ നിന്നും അകലുന്ന നിന്നെ നോക്കി .
നിന്നോട്‌എനിക്ക് പറയണം എന്നുണ്ടേ...
എന്‍ ഹൃധയതിനുള്ളിലെ വേദനകള്‍.
പറയുവാന്‍ നിന്നോട് ഏറെ ഉണ്ടെങ്ങിലും....
കഴിയില്ല എനികിന്നു നിന്നെ പിരിയുവാന്‍.
എന്‍ മനസ്സില്‍ നിനക്കായ് ഞാന്‍ കൂട് കൂട്ടി...
അതില്‍ എന്റെ ജീവനായി നിന്നെ ഞാന്‍ കരുതി വെച്ചു.
എന്‍ സ്വപ്നത്തില്‍ വിടരും വര്‍ണങ്ങളില്‍ എല്ലാം...
നിന്‍ മുഖം മാത്രമെ ഞാന്‍ കണ്ടിരുന്നുള്ളൂ.
ആ വര്‍ണങ്ങളില്‍ വീഴുന്ന മഴത്തുള്ളികള്‍ എല്ലാം...
ഇന്നു എന്‍ മിഴിനീര്‍ മാത്രം ആണ്.
ഇന്നു ഞാന്‍ നിനക്കൊരു ഭാരമാനെങ്ങിലും...
അറിയുന്നു ഞാന്‍ ഒരു നൊമ്പരമായി .... ഇന്നും നിന്‍ ഓര്‍മ്മകള്‍.
എന്നോ ഒരിക്കല്‍ നാം കണ്ട സ്വപ്‌നങ്ങള്‍ .....
എല്ലാം വെറുതെ ഒരു മോഹങ്ങള്‍ ആയിരുന്നോ.
എല്ലാ വേദനയും നീ എനിക്കായ് നല്കി....
എന്നെ തനിചാകി നീ പോകുവതെന്ഗോ.


ജിഷാദ്‌ ക്രോണിക്‌....