01 October 2010

ശിക്കാരി- Hunting for A Rising Hero




സ്വന്തം പേരുവെക്കാതെ പോസ്റ്റുകള്‍ ഇട്ട് പല വമ്പന്മാരുടെയും തലയില്‍ ചവിട്ടി ഒരൊറ്റ പോസ്റ്റുകൊണ്ട് വായനക്കാരുടെ കണ്ണിലുണ്ണിയായി മാറിയ ഒരു ബ്ലോഗറെ തേടിയുള്ള എന്റെ അലച്ചില്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നേരില്‍ കാണാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. തുടക്കം മുതല്‍ ഓണ്‍ലൈന്‍ ബന്ധം തുടങ്ങിയ ഞാന്‍ എന്‍റെ കയ്യിലുള്ള എല്ലാ അടവും പ്രയോഗിച്ചു അദ്ദേഹവുമായി ഒന്ന് സംസാരിക്കാന്‍. പക്ഷെ സൂത്രശാലിയായ പുള്ളി എന്നെ വെട്ടിച്ചു കടക്കുന്ന കാഴ്ചകള്‍ എന്നെ ശരിക്കും വട്ടുപിടിപ്പിച്ചു കൊണ്ടിരുന്നു.

പേര് ചോദിച്ചാല്‍ പറയില്ല.. ജോലിസ്ഥലം.. മൊബൈല്‍ നമ്പര്‍.. ഓഫിസിലെ നമ്പര്‍.. എല്ലാം ചോദിച്ചു ഞാന്‍ പുള്ളിക്കാരനെ നിരന്തരം ശല്യപ്പെടുത്തി പക്ഷെ ഒരു രക്ഷയുമില്ല. പുലികളില്‍ പുലിയായ പുള്ളി എന്നെ വെട്ടിച്ചു കടന്നു കളഞ്ഞു. ചാറ്റില്‍ കൂടി എനിക്കറിയാന്‍ കഴിഞ്ഞത് അദ്ദേഹം മലബാറുകാരന്‍ ആണെന്നും ഭാര്യയോടും മകനോടുമോപ്പം ദുബായ് ഖിസൈസ് NMC ഹോസ്പിറ്റലിനു സമീപത്താണ് താമസമെന്നും ഉള്ള ചില കാര്യങ്ങളാണ്.

പല വെള്ളിയാഴ്ചകളിലും ഞാന്‍ അദേഹത്തെ എന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു പക്ഷെ പിടി തന്നില്ല. എങ്ങനെയെങ്കിലും കണ്ട് പിടിക്കാന്‍ വേണ്ടി വ്യാഴാഴച്ചകളില്‍ രാത്രി ചാറ്റ് ചെയ്തു വെള്ളിയാഴ്ച പോകുന്ന സ്ഥലവും സമയവും അന്നെഷിച്ചു. നോ രക്ഷ! എങ്ങനെയെങ്കിലും അദേഹത്തെ കാണണമെന്ന എന്‍റെ വാശി പിന്നെ പുള്ളിയുമായി സംസാരിക്കുക എന്നതായിരുന്നു. ഫോണ്‍ നമ്പര്‍ കൊടുത്തിട്ടും വിളിച്ചില്ല. നമ്പര്‍ തരുന്നില്ല. ഒടുവില്‍ ഗൂഗിള്‍ ടാക്കില്‍ ഒരു ദിവസം സംസാരിച്ചു, എന്‍റെ സംസാരവും സന്തോഷവും കണ്ട് ഭാര്യ, നിയ പോലും അന്ധാളിച്ചു പോയി. കാരണം അത്രയ്ക്കും ഞാന്‍ അദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ലാത്തിയടി. കേട്ടാല്‍ ആരും ഇഷ്ടപെട്ടു പോകുന്ന ശൈലി.

ഉച്ചത്തിലുള്ള സംസാരവും, , എല്ലാം നിസ്സാരമാക്കുന്ന പെരുമാറ്റവും തമാശ നിറഞ്ഞ വാക്കുകളും കേട്ടപ്പോള്‍ ഞാനാകെ ത്രില്ലടിച്ചു. എന്‍റെ മാറ്റം കണ്ടുകൊണ്ടിരുന്ന ഭാര്യക്ക് തോന്നി എനിക്ക് വട്ടുപ്പിടിച്ചെന്നു. പിന്നെ എന്തോ ഒരു അടുപ്പം അദ്ധേഹത്തിനും തോന്നിക്കാണും. പക്ഷെ, നേരില്‍ കാണാനോ പേര് പറയാനോ മനസ്സ് കാണിക്കാത്ത ബ്ലോഗറോട് എനിക്ക് ദേഷ്യമാണ് തോന്നിയത്. ഞാന്‍ ചാറ്റില്‍ കൂടി ചീത്ത പറഞ്ഞു. തനിക്ക് ജാടയാനെന്നു പറഞ്ഞു. പ്രകോപിപ്പിച്ചു. എന്നാല്‍ തിരിച്ചു ചൂടായില്ല. പകരം എഴുത്ത് നന്നാക്കാനുള്ള നിര്‍ദേശങ്ങള്‍ പറയും.. നല്ല ബ്ലോഗുകളിലെക്കുള്ള ലിങ്ക് തരും. ചിലരുടെ എഴുത്ത് രീതികളെ കുറിച്ച് പറയും..

റമസാന്‍ പകുതിയിലാണ് പെരുന്നാള്‍ക്ക് നാട്ടില്‍ പോകുന്ന വിവരം പറഞ്ഞത്. അപ്പോളും അദേഹത്തെ പിന്തുടരുന്നകാര്യം ഞാന്‍ പറഞ്ഞിരുന്നില്ല അതുകൊണ്ട് തന്നെ പുള്ളി പോകുന്ന സമയവും മറ്റും എന്നോട് പറഞ്ഞു. ഞാന്‍ അന്ന് നോമ്പ് തുറന്ന് നേരെ വെച്ച് പിടിച്ചു ദുബായ് എയര്‍ പോര്‍ട്ടിലേക്ക്. അവിടെ എത്തുമ്പോള്‍ കോഴിക്കോട്ടേക്കുള്ള എമിരേറ്റ്സ് എയര്‍ലൈന്‍സ്‌ പുറപ്പെടാന്‍ 4 മണിക്കൂര്‍ ഉണ്ട്. ഞാന്‍ അക്ഷമയോടെ കാത്തിരുന്നു. പടച്ചോനെ, . ഞാന്‍ ഇതുവരെ നടത്തിയ എല്ലാ ശ്രമവും പൊട്ടുമോ! എന്‍റെ കണ്ണുവെട്ടിച്ചു പുലി കടന്നു കളയുമോ! ഓരോരുത്തരുടെയും നീക്കം ഞാന്‍ ശ്രദ്ധിച്ചു. പക്ഷെ നോ ഫലം!

മാസങ്ങളായുള്ള എന്‍റെ എല്ലാ ശ്രമവും പരീക്ഷണങ്ങളും അനോണി ബ്ലോഗറെ കണ്ടുപിടിക്കാനുള്ള ഒരു ചാന്‍സും നഷ്ടപെട്ട വേദനയാല്‍, നിരാശയാല്‍, ദേഷ്യത്താല്‍ ഞാന്‍ വണ്ടിയില്‍ കയറി ഡോര്‍ അടച്ചതും പെട്ടന്ന് മുന്നിലൂടെ ഒരുത്തന്‍ ഒരു ബാഗുമായി ഓടി വന്നതും സൈഡ് ഗ്ലാസ്സില്‍ തട്ടിയതും ഒരുമിച്ചായിരുന്നു. ദേഷ്യത്തോടെ ഞാന്‍ ഗ്ലാസ്‌ താഴ്ത്തി ആക്രോശിച്ചു.

"തനിക്കെന്താഡോ കണ്ണ് കണ്ടൂടെ..?"

"കണ്ണ് കാണാത്തത് എനിക്കല്ല.. നിങ്ങള്‍ക്കാ.."


"ഓടിവന്ന് വണ്ടിക്കു തട്ടിയിട്ടു തര്‍ക്കുത്തരം പറയുന്നോ"

"ജിഷാദ് ഭായീ, അബുദാബീന്നു ഇവിടം വരെ എന്നെക്കാണാന്‍ വന്നത് ചൂടാവാനാ.? വരൂ.. അകത്തു ചെന്നിരിക്കാം.."

ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. നീണ്ടു വെളുത്ത സുന്ദരന്‍! ചുരുണ്ട മുടിയും കട്ടിമീശയുമുള്ള, പെന്‍സില്‍ പോലുള്ള ഇവനോ ബൂലോകം വിറപ്പിക്കുന്ന സിംഹം! ഇത്രെയേറെ കമന്റു വരുത്താനും ആളുകളെ ചിരിപ്പിക്കാനും ഇവനെങ്ങനെ കഴിയുന്നു! സംശയത്തോടെ ഞാന്‍ നോക്കിയപ്പോള്‍ "പെന്‍സില്‍" പറഞ്ഞു.

"അതാണ്‌ കണ്ണൂരാന്‍... !" പിന്നെ ഒരു പൊട്ടിച്ചിരിയും....

"ചാറ്റില്‍ ഫ്ലൈറ്റ് ടൈമും ടെര്‍മിനലും വിശദമായി ചോദിച്ചപ്പോഴേ എനിക്ക് അറിയാമായിരുന്നു. ജിഷാദ് എന്നേം കൊണ്ടേ പോകുന്ന്. അകത്തു നിങ്ങളെ ഞാന്‍ നിരീക്ഷിച്ചിരുന്നു. ഒടുവില്‍ കാറില്‍ കയറും വരെ കാത്തിരുന്നതാ. ആള് ഭയങ്കര ചൂടനാണല്ലോ!"

മതിയായി എന്‍റെ മനസ്സ് നിറഞ്ഞു.... എല്ലാവര്‍ക്കും താങ്കളെ അറിയാനും പരിചയപെടാനും താല്പര്യം ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഉമ്മയെ കൂട്ടാനാണ് പോകുന്നതെന്നും നാലാം ദിവസം തിരിച്ചെത്തുമെന്നും അപ്പോള്‍ വിശദമായി കാണാമെന്നും പറഞ്ഞെങ്കിലും ഞാന്‍ വിട്ടില്ല. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി 'മുങ്ങല്‍ വിദഗ്ധന്‍' അരമണിക്കൂറോളം സംസാരിച്ചു. ഞാന്‍ ചോദ്യങ്ങള്‍ കൊണ്ട് പുലിയെ വീര്‍പ്പുമുട്ടിച്ചു. പ്രസക്ത ഭാഗങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു..!

Q. മിസ്റ്റര്‍ കണ്ണൂരാന്‍, താങ്കളെ കുറിച്ച് അറിയാന്‍ താങ്കളുടെ ആരാധകര്‍ക്ക് ആഗ്രഹം ഉണ്ട്, അത് കൊണ്ട് തന്നെ താങ്കളെ കുറിച്ച് രണ്ടുവാക്ക്‌.

A. പേര് കണ്ണൂരാന്‍. നാട് കണ്ണൂരില്‍. (എന്താ, രണ്ടു വാക്കില്‍ ഉത്തരമായില്ലേ എന്നര്‍ത്ഥത്തില്‍ നോക്കുന്നു)

Q. വളരെ പെട്ടന്ന് താങ്കള്‍ ഭൂലോകത്ത് ഞങ്ങളുടെ പ്രിയതാരമായിമാറി. എന്താണ് അതിന്റെ രഹസ്യം? ഈ വളര്‍ച്ചയില്‍ അസൂയാലുക്കള്‍ ഉണ്ടോ ?

A.'കല്ലിവല്ലി' വായിക്കുന്ന ആര്‍ക്കും കണ്ണൂരാന്‍ ഒരു പുതിയ ആളാണെന്ന് തോന്നരുതെന്ന വാശിയുണ്ടായിരുന്നു. ഈ വര്ഷം ഫിബ്രവരിയിലാണ് ഈയുള്ളവന്‍ ബ്ലോഗിലേക്ക് വരുന്നത്. നന്നായി നിരീക്ഷിച്ചു. ഹോം വര്‍ക്ക് ചെയ്തു. May ഒടുവില്‍ സ്വന്തമായി ബ്ലോഗ്‌ തുടങ്ങി. June ആദ്യവാരം ഒരു പോസ്റ്റിട്ടു. ഇന്നും ആരും വിശ്വസിക്കുന്നില്ല ഞാനൊരു പുതുമുഖമാണെന്നു. ഇത് തന്നെയാണ് കണ്ണൂരാന്റെ വിജയം. പിന്നെ, മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കാന്‍ മാത്രം കണ്ണൂരാന്‍ വളര്‍ന്നിട്ടില്ലെന്നാ എനിക്ക് തോന്നുന്നത്.

Q. എന്തുകൊണ്ടാണ് താങ്കള്‍ സ്വന്തം പേരും,മറ്റും വെളിപ്പെടുത്താതെ എഴുതുന്നത്‌ .

A. എഴുതിത്തെളിഞ്ഞതിനു ശേഷം പുറംതോട് പൊട്ടിച്ചു പുറത്തേക്കു വരാമെന്നു തോന്നി.

Q. താങ്കളുടെ എഴുത്തിന്റെ ശൈലി കണ്ടുകൊണ്ടു ആരാധികമാര്‍ പിറകെ ഉണ്ടെന്നു കേട്ടല്ലോ അത് എത്രത്തോളം ശരിയാണ്.

A. തിരിഞ്ഞു നോക്കാതെയുള്ള ഒരു ഓട്ടമാണിത്. പിറകെ ആരൊക്കെ ഉണ്ടെന്നു നോക്കുന്നില്ല. ഒരുനാള്‍ കണ്ണൂരാന്‍ വീഴും. അതുവരെ അവരൊക്കെ എന്നോടൊപ്പം ഉണ്ടായാല്‍ മതി.

Q. ഭൂലോകത്ത് സീനിയേര്‍സ് ജൂനിയേര്‍സ്‌ എന്നുള്ള തരംതിരിവ് ഉണ്ടോ ? ഉണ്ടെങ്കില്‍ അതിനെ കുറിച്ചുള്ള അഭിപ്രായം ?

A. അതൊന്നുമില്ല. വ്യക്തിജീവിതത്തില്‍ അങ്ങനെയാവാം. എഴുത്തില്‍ ആസ്വാദന നിലവാരത്തിനാണ് മുന്‍തൂക്കം. കുറേകാലം ബ്ലോഗിലുണ്ടെന്നു കരുതി കാര്യമായ പോസ്റ്റുകളൊന്നും ഇടാത്ത ഒരാളെ എഴുന്നള്ളിച്ചു നടക്കേണ്ടതില്ല. പക്ഷെ നന്നായി എഴുതുന്ന, അല്ലെങ്കില്‍ അതിനു ശ്രമിക്കുന്ന ആരെയും പ്രോത്സാഹിപ്പിക്കണം. അതിനു സീനിയര്‍ ജൂനിയര്‍ എന്ന തരംതിരിവ് ആവശ്യമില്ല.

Q. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മറ്റുള്ളവരെ മെയില്‍ അയച്ചു അറിയിക്കുക, ചാറ്റില്‍ കോപ്പി ചെയ്യുക, അവരുടെ പോസ്റ്റില്‍ കയറി കമെന്റ് കൊടുത്തുകൊണ്ട് അവരെ ക്ഷണിക്കുക ഇതിനെ കുറിച്ച്..?

A. ഗ്രഹപ്രവേശത്തിനും വിവാഹത്തിനും ക്ഷണിക്കുമ്പോലെ തന്നെയാണിത്. മുട്ടുകില്‍ തുറക്കപ്പെടും എന്ന വാക്യം ബ്ലോഗിലാണ് പ്രായോഗികമാകുന്നത്. 'കല്ലിവല്ലി'യില്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ ഒന്നിലേറെ തവണ മെയില്‍ അയക്കാറുണ്ട്. ഭാഗ്യത്തിന് ആരും ഇതേവരെ 'ഇനി അയക്കല്ലേ' എന്ന് പറഞ്ഞിട്ടില്ല. ഇനി അങ്ങനെ ആവശ്യപ്പെട്ടാലും അനുസരിക്കാന്‍ കഴിയില്ല. കാരണം ആവശ്യമില്ലാത്ത മെയിലുകള്‍ക്ക് വിശ്രമിക്കാന്‍ SPAM ഉണ്ടല്ലോ. സമാന മനസ്ക്കര്‍ വന്നു വായിച്ചു കമന്റിടും. അല്ലാത്തവര്‍ തല ചൊറിഞ്ഞു പുണ്ണാക്കട്ടെ.

Q. ഭൂലോകത്ത് പെണ്ണുങ്ങള്‍ക്ക്‌ മാത്രം കമെന്റ് കൊടുക്കുക, അവരുമായി അശ്ലീശ ചാറ്റ് ചെയ്യുന്ന വിരുതന്മാരെ കുറിച്ച്?

A. ബ്ലോഗു കൊണ്ട് പശുവിന്റെ ചൊറിച്ചിലും കാക്കയുടെ വിശപ്പും മാറുമെന്കില്‍ നമ്മളായിട്ട് പാരയാകണോ?

Q.ഭൂലകത്തു വന്നിട്ട് താങ്കള്‍ക്കു കിട്ടിയ നല്ല സുഹൃത്തുക്കള്‍ ? നല്ല നിലവാരമുള്ള പോസ്റ്റ്‌? നല്ല നിലവാരമുള്ള ബ്ലോഗ്‌ ?

A. ഒരുപാടുണ്ട്. (ഡേയ്, ഒക്കെ പറയിപ്പിച്ചു ഇപ്പോള്‍ കിട്ടുന്ന കമന്റുകളുടെ എണ്ണം കുറയ്ക്കണോ എന്ന ഭാവത്തില്‍ നോക്കുന്നു..)

Q. ബ്ലോഗ്‌ എഴുതാന്‍ വൈഫിന്റെ പ്രചോദനം ? പിന്നെ ബ്ലോഗും കുടുംബവും എങ്ങനെ ഒരുമിച്ചു കൊണ്ട് പോകുന്നു ?

A. എന്റെ നാട്ടിലൊരു രവിയേട്ടനുണ്ട്. അയാള്‍ക്ക്‌ കുറെ പശുക്കളും ഒരു ചായക്കടയും കൃഷിപ്പണിയും മക്കളും ഭാര്യയുമുണ്ട്. ഒരുസമയം ഒരുപാട് ജോലി ചെയ്യുന്ന അയാളേക്കാള്‍ വലുതല്ല കണ്ണൂരാന്‍ എന്ന് സ്വയം ആശ്വസിക്കും. എന്നെ ബ്ലോഗില്‍ നിന്നും പിന്തിരിപ്പിക്കാനാ ശ്രീമതിയുടെ ശ്രമം. അസൂയയാ. അവള്‍ക്കിതൊന്നും ചെയ്യാന്‍ പറ്റാത്ത അസൂയ!

Q. ബ്ലോഗില്‍ ഇഷ്ടമില്ലാത്ത വിഷയം ? താങ്കളെ വേദനിപ്പിച്ച കമെന്റ് ? ബ്ലോഗില്‍ താങ്കള്‍ കൊടുത്ത വേദനിപ്പിക്കുന്ന കമെന്റ് ?

A. "മതപരമായും മറ്റും എഴുതി ചുമ്മാ ആളുകളെ വെറുപ്പിക്കുന്ന, തമ്മിലടിപ്പിക്കുന്ന ബ്ലോഗ് പോസ്റ്റുകള്‍ ഇഷ്ട്ടമല്ല. ഇതേവരെ വേദനിപ്പിക്കുന്ന കമന്റുകള്‍ എനിക്ക് കിട്ടിയിട്ടില്ല. പക്ഷെ, ഏതോ ഒരു ബ്ലോഗില്‍ സോണ എന്ന ബ്ലോഗറോട് എനിക്ക് തര്‍ക്കിക്കേണ്ടി വന്നു. അതില്‍ വൈകാരികമായിട്ടാണ് ഞാന്‍ അയാള്‍ക്കെതിരെ കമന്റിയത്. അദ്ദേഹം എന്നോട് പൊറുക്കട്ടെ.

Q. താങ്കള്‍ ബീഡി വലിക്കുമോ , എന്തുകൊണ്ടാണ് പുകവലിക്കുന്ന ഫോട്ടോ ഇട്ടിരിക്കുന്നത്.? വിമര്‍ശനങ്ങള്‍ വരുമ്പോള്‍ എന്ത് ചെയ്യും?

A. "ആ ഫോട്ടോയാണ് 'കല്ലിവല്ലി'യിലെ ആകര്‍ഷണം. ഈ ചോദ്യത്തിന് കാരണവും ആ ഫോട്ടോ അല്ലെ? ഇതേവരെ വന്ന വിമര്‍ശനങ്ങളെ പൂമാലയായ് സ്വീകരിച്ചിട്ടില്ല. "കണ്ണൂരാന്‍" എന്ന പേര് തന്നെ ഇട്ടതു ഒരു ധൈര്യത്തിനാ ഭായീ..!"

Q. എന്നെങ്കിലും ഈ ഒളിച്ചുകളി അവസാനിപ്പിച്ച് വരുമോ? എല്ലാവരും അറിയപ്പെടുന്ന കണ്ണൂരാന്‍ ശരിയായ പേരില്‍ വരുമോ?

A. "വരാം. വരാതിരിക്കാം.."

Q. ബ്ലോഗിലെ പുതുമുഖങ്ങളോടും,സുഹൃത്തുക്കളോടും എന്താണ് പറയാനുള്ളത്? കൂടെ താങ്കളുടെ വിജയ രഹസ്യവും?

A. 'കല്ലിവല്ലി'യില്‍ പോസ്റ്റ്‌ ഇട്ടാല്‍ അറിയിക്കും. വന്നു വായിച്ചു കമന്റി കണ്ണൂരാനെ സന്തോഷിപ്പിക്കുക. ആദ്യം വിജയിക്കട്ടെ. എന്നിട്ട് പറയാം രഹസ്യം."

ഇത്രയും പറഞ്ഞു ഇനിയൊരവസരത്തില്‍ കാണാം എന്ന ഉറപ്പിന്മേല്‍ സലാം പറഞ്ഞു പിരിഞ്ഞു, ഒപ്പം ബ്ലോഗിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകളും അന്വേഷണവും അറിയിച്ചു.

അങ്ങനെ കണ്ണൂരാനെന്ന ബ്ലോഗ്‌ പുലിയെ ആദ്യമായി കാണുന്ന ഒരു എലിയായിമാറി ഞാന്‍.

08 September 2010

ഇരുപത്തിയേഴിന്റെ പടിവാതിലില്‍


പ്രിയ സുഹൃത്തുക്കളെ...
ഇന്ന് എന്‍റെ ഇരുപത്തി ഏഴാം ജന്മദിനം ആണ്, എന്‍റെ ഭാര്യയുമൊന്നിച്ചുള്ള ആദ്യ ജന്മദിനം, അത് കൊണ്ട് തന്നെ എനിക്ക് ഇത് വളരെ സന്തോഷം നല്‍കുന്നു ... ഇരുപത്തി ഏഴു വര്‍ഷം മുന്നേ ഒരു പാവം ഉമ്മ നൊന്തുപെറ്റ എന്നെ അവര്‍ ഇന്നും സ്നേഹത്തോടെ വാത്സല്യത്തോടെ നോക്കിവരുന്നു. എന്നെ പെറ്റഉടനെ കൊടുംകാറ്റും പേമാരിയും ഉണ്ടായെന്നാണ് കേള്‍ക്കുന്നേ ,കാരണം അത്രയ്ക്കും ജഗജില്ലി ആയിരുന്നു, പ്രസവത്തോട് കൂടെ ഉമ്മാക്ക് ഒരു സമ്മാനം ഞാന്‍ കൊടുത്തു " പ്രഷര്‍ " കാരണം എന്‍റെ സ്വഭാവം അത്രയ്ക്കും നല്ലതായിരുന്നു ഞാനൊന്ന് പുറത്തിറങ്ങിയാല്‍ തുടങ്ങും ഉമ്മാക്ക് പ്രഷര്‍ കൂടാന്‍ ,നല്ല സ്വഭാവം ആയതുകൊണ്ടാണ്‌ എന്ന് വീട്ടുകാര്‍ പറയുമായിരുന്നു ആ‍ ആതി മാറാന്‍ പിന്നെ ഞാന്‍ തിരിച്ചു വരണം. ചെറുപ്പത്തില്‍ എന്‍റെ അടിപിടിയെ ആണ് ഉമ്മ പേടിച്ചിരുന്നത് എങ്കില്‍ വലുതാകും തോറും അത് മറ്റൊന്നിലെക്കായി, ആരോടും പറയണ്ട മറ്റേ കേസ്, ഏത് ? അത് തന്നെന് പെണ്ണ് കേസ്സ് അയ്യോ പെണ്ണ്പിടുത്തം അല്ലാട്ടോ ലൈനടി തന്നെന്ന്.പേറെടുത്ത നേഴ്സിനെ ലൈനടിച്ച്‌ തുടങ്ങി കുളിപ്പിക്കാന്‍ വന്ന പെണ്ണിലൂടെ എന്‍റെ പ്രണയം കഴിഞ്ഞ വര്‍ഷം ജൂലൈ 5 വരെ എത്തി നില്‍ക്കുന്നു( അന്നാണ് ഞാന്‍ ആദ്യമായി നിയയെ കാണുന്നത്) എണ്ണി നോക്കാന്‍ അറിയാത്തത് കൊണ്ടും, എണ്ണം പിടിക്കാന്‍ ഒരു സെക്രട്ടറി ഇല്ലാത്തതുകൊണ്ട് പെണ്ണുങ്ങളുടെ എണ്ണം നോക്കാന്‍ കഴിഞ്ഞില്ല.വയസ്സ് ഒരുപാട് ആയെങ്കിലും ബുദ്ധി ഇത്തിരി കുറവാണ് അതുകൊണ്ട് തന്നെ ചെയ്യുന്നതെല്ലാം മരമണ്ടത്തരം. കഴിഞ്ഞ വര്‍ഷം വരെ ആശംസകള്‍ നല്‍കാന്‍ പെണ്‍കുട്ടികളുടെ ക്യൂ ആയിരുന്നു, ഇപ്രാവിശ്യം ഞാന്‍ അത് പ്രതീക്ഷിക്കുന്നില്ല കാരണം അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഞാന്‍ പെണ്ണുകെട്ടി, അല്ല ...എന്‍റെ പോക്ക് കണ്ടുകൊണ്ടു വീട്ടുകാര്‍ പെണ്ണ് കെട്ടിച്ചു എന്ന് പറയുന്നതാകും ശരി. ഹാ എന്തൊക്കെ ആയിരുന്നു അതുവരെ കിട്ടിയിരുന്നത്... വാച്ച് , ബെല്‍ട്ട്‌, ഷര്‍ട്ട്‌ , മലപ്പുറം കത്തി , തെങ്ങാകൊല എല്ലാം പോയി, ഇനി ഇതെല്ലാം കാശു കൊടുത്തു വാങ്ങണം എന്നാലോചിക്കുമ്പോള്‍ തല കറങ്ങുന്നു... ഇതാണ് പറയുന്നേ ഈ പിള്ളേരെ പിടിച്ചു പെണ്ണ് കെട്ടിക്കരുതെന്നു. ചുമ്മാ ലൈനടിച്ച്‌ നടക്കുവായിരുന്നേല്‍ കുറഞ്ഞത്‌ മൂന്നാലഞ്ച് ഗ്രീറ്റിംഗ് കാര്‍ഡ്‌ എങ്കിലും കിട്ടിയേനെ. എന്താ ചെയ്യാ എന്‍റെ പൂര്‍വ്വപ്രണയിനികളെ ഒന്നുല്ലേലും നിങ്ങളെ ഞാന്‍ പണ്ട് പ്രേമിച്ചതല്ലേ (ചുമ്മ) അപ്പോള്‍ ഞാന്‍ ഇപ്രാവിശ്യവും നിങ്ങളുടെ സ്നേഹസമ്മാനങ്ങള്‍ പ്രതീക്ഷിക്കുന്നു ( സ്നേഹം ഒഴിച്ച് എന്തും സ്വീകരിക്കും ) പിന്നെ ഒരു കുടുംബകലഹം ഉണ്ടാക്കാന്‍ ശ്രമിക്കരുതുട്ടോ.പിന്നെ ഇത് വായിച്ചു നിയന്ത്രണം വിടുന്ന പൂര്‍വ്വപ്രണയിനികളെ... ചില്ല് കൂട്ടിലിരുന്നെന്നെ
കല്ലെറിയല്ലേ... !.. എന്നെ പറ്റിച്ചു പോയവര്‍ക്കും അവസരം ഉണ്ട് ദേഷ്യം ഉണ്ടെങ്കിലും ഞാന്‍ സമ്മാനം സ്വീകരിക്കുംട്ടോ, കാരണം എനിക്ക് നിങ്ങളോടെ ദേഷ്യം ഉള്ളൂ സമ്മാനത്തിനോട് ദേഷ്യം ഇല്ലാട്ടോ.

ആ‍ കണ്ട അപ്പോളേക്കും മുഖം മുഴുവന്‍ ദേഷ്യം വന്നു, ഇതാണ് പറയുന്നെ ഇക്കാലത്ത് സത്യത്തിനും സ്നേഹത്തിനും ഒരു വിലയും ഇല്ലെന്ന്. അതെല്ലാം പോട്ടെ നിങ്ങള് തന്നില്ലേലും ഞാന്‍ ആഘോഷിക്കും നല്ല പൊളപ്പന്‍ ആയിട്ട് എന്‍റെ നിയകുട്ടി എടുത്തുതന്ന പുതിയ ഷര്‍ട്ടും,പാന്റും പിന്നെ വൈകീട്ടത്തെ ഒരു ഡിന്നരും കൂടെ ഞങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറായി നില്‍കുകയാണ്‌.അപ്പോള്‍ നല്ല സുഹൃത്തുകളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.

പിന്നെ എല്ലാ നല്ലവരായ ഞങ്ങളുടെ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ വക ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകളും നേരുന്നു.

01 September 2010

ആദ്യരാത്രി



അങ്ങനെ ഞാനും ആഘോഷിച്ചു ഒരു " ആദ്യരാത്രി " അത് ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്, ഒരിക്കലും നിങ്ങള്‍ അത് കേട്ട് എന്നെ ക്രൂശിക്കരുത്, നിങ്ങളോടുള്ള സ്നേഹത്തിന്റെ പുറത്തു ഞാന്‍ പറയുന്നതായി കരുതി ക്ഷമിക്കുക, മാത്രമല്ല യാതൊരു തര്‍ക്കത്തിനോ ഗുണ്ടായിസത്തിനോ ഞാന്‍ തയ്യാറല്ല...

ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും ആനന്ദപൂര്‍ണ്ണമായ ഒരു ദിവസമാണ് അവരുടെ ആദ്യരാത്രി, ഞാനും സ്വപ്നം കണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി, വളരെ പെട്ടന്നാണ് എന്‍റെ സുന്ദരരാത്രി കടന്നു വന്നത്, അതുവരെ മനസ്സില്‍ താലോലിച്ചു നടന്നിരുന്ന ആ‍ സുദിനം വന്നണഞ്ഞപ്പോള്‍ എന്‍റെ സുന്ദര വദനം സന്തോഷം കൊണ്ട് തുടുത്തു, അതുവരെ ഇല്ലാത്ത ഒരു ഉന്മേഷവും ആനന്ദവും കൊണ്ട് ഞാന്‍ പാറിപ്പറന്നു.. അതുകൊണ്ട് തന്നെ നാട്ടുകാരും വീട്ടുകാരും കൂടുതല്‍ സന്തോഷിച്ചിരുന്നു. കാരണം നാട്ടുകാര്‍ക് ധൈര്യമായിര്യമായി അവരുടെ പെണ്മക്കളെ പുറത്തുവിടാം; എന്‍റെ ശല്യം ഉണ്ടാകില്ലല്ലോ, വീട്ടുകാര്‍ക്കാണെങ്കില്‍ നാട്ടുകാരുടെ പരാതികേട്ടു ഇനി തല താഴ്ത്തി നടക്കുകയും വേണ്ട. അത് കൊണ്ട് തന്നെ വീട്ടുകാര്‍ വല്യ ഉഷാറോ ടെയാണ് എല്ലാം ചെയ്യുന്നത്. അങ്ങിനെ രാത്രിയായി ഞാന്‍ കുളിച്ചു ഡ്രസ്സ്‌ എല്ലാം മാറി ഒരു കുറ്റി പൌഡര്‍ മേലാകെ പുരട്ടിയും, മുഖത്ത് മുഴുവന്‍ കത്തിവേഷം കെട്ടിയപോലെ ഫെയര്‍ ആന്‍ഡ്‌ ഹാന്‍ഡ്സം പുരട്ടി, ഒരു കുപ്പി അത്തറ് മുഴുവന്‍ മേലാകെ പൂശി പതിയെ വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ക്ഷമയില്ലാതെ നടന്നു, ഒടുവില്‍ ഭക്ഷണത്തിനു ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഞാന്‍ എന്‍റെ റൂമിലേക്ക്‌ കടക്കാന്‍ വേണ്ടി നടന്നടുത്തു. ഞാന്‍ ഏറെ നാളായി കൊണ്ട് നടക്കുന്ന ആ‍ സുദിനം വന്നണഞ്ഞിരിക്കുന്നു, മനസ്സില്‍ ഒരു മൂളിപ്പാട്ടുമായി നടക്കാന്‍ പോകുന്ന സുന്ദര നിമിഷത്തെ ഓര്‍ത്തു ഞാന്‍ റൂമിന്റെ വാതിലില്‍ എത്തി, പതുക്കെ തുറന്നു റൂമിലേക്ക്‌ നോക്കിയപ്പോള്‍ എന്‍റെ മനസ്സൊന്നു പിടഞ്ഞു, ഹൃദയമിടിപ്പ്‌ വര്‍ദ്ധിച്ചു,ഒന്നേ നോക്കിയുള്ളൂ, റൂമിലെ ചെറിയ വെളിച്ചത്തില്‍ ഞാന്‍ അവളുടെ കിടപ്പ് കണ്ട് ഞെട്ടി, ബെഡ്ഡില്‍ കിടക്കുന്ന അവളുടെ തൂവെള്ള നിറം കണ്ട് എന്‍റെ സകല നിയന്ത്ര ണവും വിട്ടു, അതുവരെ പിടിച്ചു വെച്ചിരുന്ന എല്ലാം കൈവിട്ടു പോയി! അവളുടെ കിടപ്പ് കണ്ട എന്‍റെ മനസ്സിന്റെ താളപിഴയോ അതോ ആക്രാന്തമോ എന്തെന്നറിയില്ല ഞാനൊരു ചാട്ടം വെച്ച് കൊടുത്തു അവളുടെ മേലോട്ട്, പിന്നെ അവിടെ നടന്നത് ഒരു മത്സരമായിരുന്നു, അവളും ഞാനും ഒന്നിച്ചുള്ള ഒരു പിടിവലി മത്സരം, എന്‍റെ കൈകരുത്ത് അവളെ ശരിക്കും ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. അത് എനിക്ക് ഒരു പ്രചോധനമായാണ് തോന്നിയത്. അതുകൊണ്ട് തന്നെ ഞാന്‍ കൂടുതല്‍ ശക്തി അവളിലേക്ക്‌ പകര്‍ന്നു, പെട്ടന്നാണ് അവളില്‍ നിന്നും ഒരു ശബ്ദം ഉയര്‍ന്നത്, അത് കേട്ട് ഞാന്‍ ഞെട്ടി, ഞാന്‍ മാത്രമല്ല വീട്ടിലുള്ളവരും ഞെട്ടി, എല്ലാവരും എഴുനേറ്റു ലൈറ്റ് ഇട്ടു എന്‍റെ വാതിലില്‍ മുട്ടലായി, ഞാന്‍ എഴുനേറ്റിരുന്നു അവളെ നോക്കി,ശരിക്കും വിഷമം തോന്നും ആരുകണ്ടാലും. ചെയ്ത തെറ്റിനെ ഓര്‍ത്തു ഞാന്‍ അവിടെ ഇരുന്നു തേങ്ങി, വാതിലിലെ മുട്ടല്‍ ശക്തമായപ്പോള്‍ പതിയെ എഴുനേറ്റു വാതില്‍ തുറന്നു, എല്ലാവരെയും കണ്ടപ്പോള്‍ എന്റെ കരച്ചില്‍ വര്‍ദ്ധിച്ചു. എനിക്ക് ഒരബദ്ധം പറ്റിയതാണ്, അത് പറഞ്ഞു ഞാന്‍ പിന്നെയും തേങ്ങി.

എന്താണ് സംഭവിച്ചത് എന്നറിയാതെ വന്നവര്‍ വന്നവര്‍ അവളെയും എന്നെയും അടിമുടി നോക്കി, അത്രയും കണ്ട് നില്‍ക്കാന്‍ എനിക്കായില്ല, ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു ഇനി ഒരിക്കലും ചെയ്യില്ല.... ഒരിക്കലും ഞാന്‍ ഇനി ബെഡ്ഷീറ്റ് കീറില്ല. അതുകേട്ടു ഉമ്മ പറഞ്ഞു "ഇത് ഇവന്‍റെ അസുഖമാണ്. പുതിയ ഷീറ്റ് വിരിച്ചാല്‍ അത് ഗുസ്തി പിടിച്ചു കീറും, ഇനി മേലില്‍ ഷീറ്റ് വിരിക്കാതെ കിടന്നാല്‍ മതി" എല്ലാവരും എന്‍റെ മുഖത്ത് പുച്ചിച്ചു നോക്കി പിന്തിരിഞ്ഞു. ഞാന്‍ അവിടെ ഇരുന്നു കൊണ്ട് ബെഡ്ഷീറ്റുമായുള്ള എന്‍റെ ആദ്യരാത്രി തകര്‍ന്ന വേദനയാല്‍ കരഞ്ഞു കരഞ്ഞു തളര്‍ന്നുറങ്ങി, ഇനി മേലില്‍ പുതിയ ബെഡ് ഷീറ്റ് ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനവുമായി . ( എന്‍റെ ഒറിജിനല്‍ ആദ്യരാത്രി സ്വപ്നം കണ്ട് നടന്നിരുന്ന കാലത്ത് പറ്റിയ ഒരു അമളി )

23 August 2010

ഓണംവന്നേ



ഓണം വന്നോണം വന്നെ
മുറ്റത്താകെ പൂക്കളവും നിറഞ്ഞേ
നാടാകൊരുങ്ങീടുന്നെ
മാവേലി മന്നനെ സ്വീകരിക്കാന്‍.

കോടിയെടുത്തു നാരിമാരെല്ലാം
ഓണക്കളിയില്‍ മുഴികിടുമ്പോള്‍
കുഞ്ഞുങ്ങളെല്ലാമൊത്തു കൂടി
ഊഞ്ഞാലിലാടിക്കളിച്ചിടുന്നേ.

ചെറുമക്കള്‍ മുതല്‍
മുത്തശ്ശന്‍ വരെ ഊണിനായ്
തളത്തില്‍ എത്തിടുമ്പോള്‍
പെണ്ണുങ്ങളെല്ലാം വിളമ്പുന്നു വിഭവങ്ങള്‍.

കാളനും തോരനും കേമനായ് മുന്നില്‍
ഒട്ടും കുറവില്ല അവിയലും കിച്ചടിയും
സാമ്പാറും കൂട്ടി ഉണ്ണാനിരിക്കുമ്പോള്‍
ഓണസദ്യ എന്നും കെങ്കേമമായിടും.

സദ്യക്ക് ശേഷം ആണുങ്ങളെല്ലാം
ഓണത്തല്ലിനായ് ഒത്തുകൂടി
തല്ലിന് ശേഷം കച്ചകെട്ടി
വള്ളം കളിക്കായി പോയിടുന്നു.

സന്ധ്യാനേരത്ത് ഒത്തുകൂടി
എല്ലാരും യാത്രചൊല്ലി പിരിഞീടുമ്പോള്‍
ഒപ്പം മാവേലി മന്നനും യാത്രചൊല്ലി
ഇനിയൊരു ചിങ്ങത്തില്‍ ഒത്തുകൂടാന്‍.

01 August 2010

പെണ്ണുവേണം


ഇന്ന് രാവിലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഉമ്മ പറഞ്ഞു നാല് ദിവസമായി നാട്ടില്‍ നല്ല മഴയാണെന്ന്, ചെറുപ്പത്തില്‍ മഴപെയ്യുപോള്‍ ഞങ്ങള്‍ പാടാറുള്ള ഒരു പാട്ടാണ് അപ്പോള്‍ മനസ്സില്‍ ഓര്‍മവന്നത്. ഇത് എങ്ങനെ ഞങ്ങള്‍ പഠിച്ചു എന്ന് ഇപ്പോളും അറിയില്ല, എങ്ങനെയോ ഈ വരികള്‍ വായില്‍ വരാറുണ്ട് , അതില്‍ നിന്നും ഓര്‍മ്മയുള്ള കുറച്ചു വരികള്‍.
--------------------------------



തണുക്കുന്നു കുളിരണ് കൊടുംകാറ്റടിക്കുന്നു
ഉമ്മാ... എനിക്കൊരു പെണ്ണുവേണം
കെട്ടിപിടിക്കനെനിക്കൊരു പെണ്ണുവേണം
മൂടിപുതച്ചു കിടക്കാനൊരു പെണ്ണുവേണം.

പ്രായത്തില്‍ കവിഞ്ഞൊരു വളര്‍ച്ചയുണ്ടെങ്കിലും
കണ്ടാല്‍ ഞാനെന്നും സുന്ദരനാണ്
അതിനാല്‍ എനിക്കൊരു പെണ്ണു കിട്ടാനായി
ഉമ്മാ എന്നും കാത്തിരിപ്പാണ്.

ചേലൊത്ത ഒരു പെണ്‍കൊടിക്കായി ഞാന്‍-
കാത്തിരിപ്പാണ്
എനിക്കായി അവളെവിടെയോ കണ്ണുനട്ട്-
കാത്തിരിപ്പാണ്.
ഒന്നിച്ചു ചേരുന്ന ദിനത്തിനായ് ഞങ്ങള്‍ കാത്തു -
കാത്തിരിപ്പാണ് .

18 July 2010

ആഴ്ചാന്ത്യം


വീണ്ടും ഒരാഴ്ചകൂടി
ബുധന്റെ വേര്‍പാട്
വ്യാഴത്തിന്റെ അന്ത്യയാമങ്ങളില്‍
ക്ഷീണിതനായി
അത്യുഷ്ണത്തിന്റെ
അതിരുവിട്ട ദാഹവും
ഒരുമിച്ചൊരു യാത്ര
തുടങ്ങാം ഇനിയൊരു
വിഷാദ സന്ധ്യയില്‍
അവസരത്തിനൊത്തു
ചിന്തിക്കുകയും
പറയുകയും
കരച്ചിലടക്കിപ്പിടിച്ചു
ചിരിച്ചും ,പൊള്ളയായ
വാക്കുകള്‍ ഉച്ചരിച്ചും
ദീര്‍ഘമായ
കാഴ്ചകളൊന്നുമില്ലാതെ
ഇരുട്ടിനെ വരവേല്‍ക്കാന്‍
പടിയിറങ്ങുന്ന
അന്തേവാസികള്‍
ഉത്തുംഗശൃംഗങ്ങളില്‍
നേരം ചിലവഴിച്ചും
വഴക്കടിച്ചും മറഞ്ഞു പോയ
ഓരോദിനത്തിന്റെയും
നേര്‍കാഴ്ചകള്‍
നഷ്ടപ്പെട്ട നമുക്കേവര്‍ക്കും
ഇനിയുമുണരാതെ ഉറങ്ങാന്‍
ഒരു വെള്ളിയാഴ്ച കൂടി.

08 July 2010

ഊഴം


[കുറച്ചു ദിവസങ്ങള്‍ക് മുന്നേ " വൃദ്ധ സദനം" എന്ന പേരില്‍ ഒരു കഥ മെയില്‍ വന്നു, തന്റെ വൃദ്ധമാതാവിനെ വൃദ്ധ സദനത്തില്‍ തള്ളിയ ഒരാളുടെ കഥ, അവര്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല നാളെ വിധി അവരെയും ഈ വിതത്തില്‍ തിരിച്ചടിക്കുമെന്ന്. അതില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട്‌ എഴുതിയതാണ് ഈ കഥ. ]



ബഷീര്‍ എല്ലാ പ്രവാസികളെയും പോലെ ഗള്‍ഫില്‍ വന്നു പെട്ടവന്‍, ഭാര്യ സുഹറയുടെ നിരന്തരമുള്ള ഒരു പരാതി തീര്‍ക്കാനായി അയാള്‍ നാട്ടില്‍ വന്നതാണ് ,കുറച്ചു നാളായി അവള്‍ വിടാതെ പുറകെ കൂടിയിട്ട്, അവളോടുള്ള സ്നേഹകൂടുതല്‍ കൊണ്ടുതന്നെ അയാളത് ചെയ്യാന്‍ തീരുമാനിച്ചു വന്നതാണ്. അവള്‍ക്കു ബഷീറിന്റെ ഉമ്മയെ നോക്കാന്‍ വയ്യത്രെ, മാത്രമല്ല അവള്‍ക്കു ഉമ്മ ഒരു ഭാരമായി മാറിയിരിക്കുന്നു അതുകൊണ്ട് ഉമ്മയെ വൃദ്ധ സദനത്തിലക്കുവാനുള്ള സുഹറയുടെ ബുദ്ധി നടപ്പിലാക്കാന്‍ ലീവ് എടുത്തു വന്നതാണയാള്‍. അങ്ങനെ ഉമ്മയെ വൃദ്ധ സദനത്തിലാക്കി തിരിച്ചുവരികയായിരുന്നു ബഷീറും സുഹറയും മകനും, സുഹറയുടെ മുഖത്ത് സന്തോഷത്തിന്റെ അലകള്‍ അടിച്ചിരുന്നു,ഹാവൂ ഇനി ആ‍ തള്ളയുടെ ശല്യം സഹിക്കേണ്ടല്ലോ സ്വസ്തമായി ഇനി എവിടേക്കും പോകാം അതും ആലോചിച്ചു അവള്‍ പുഞ്ചിരി തൂകി മുന്‍സീറ്റില്‍ തന്നെ ഇരുന്നിരുന്നു,ഇടക്കൊന്നു ബഷീറിനെ നോക്കിയപ്പോള്‍ അയാളുടെ മുഖത്ത് ഒരു വിഷമം നിഴലിച്ചു കാണാമായിരുന്നു. ഉമ്മയെ വിട്ടു പിരിഞ്ഞ വിഷമമോ അതോ കുറ്റബോധമോ അയാളില്‍ കാണാമായിരുന്നു.വണ്ടി ഓടിക്കുന്നു എങ്കിലും അയാളുടെ ശ്രദ്ധ മറ്റെവിടെയോ ആണ് . പെട്ടന്നു പുറകിലിരിക്കുന്ന മകന്റെ ചോദ്യം കേട്ടാണ് അയാള്‍ ഞെട്ടിതിരിഞ്ഞത്. " ഉപ്പാ... ഇനി എന്നാ ഞാനിനി ഉപ്പാനെയും ഉമ്മാനെയും വൃദ്ധാസദനത്തില്‍ ആക്കേണ്ടത് " ഇതുകേട്ട് ബഷീറിന്റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി കണ്ണില്‍നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു,അയാളുടെ കാലിന്റെ അടിയില്‍നിന്നും ഭൂമി ഒലിച്ചു പോകുന്നത് പോലെ അയാള്‍ക്ക്‌ തോന്നി.അയാള്‍ ചെയ്ത തെറ്റിനെ ഓര്‍ത്തു നിസ്സഹായനായി സുഹറയെ നോക്കി അവളുടെ മുഖത്തും കുറ്റബോധം നിഴലിച്ചു നിന്നിരുന്നു.ഇതെല്ലാം മനസ്സിലാകാതെ അവരുടെ മകന്‍ അവന്റെ ഊഴവും കാത്തിരുന്നു .

03 July 2010

ഹര്‍ത്താല്‍


രാവിലെ നമ്മുടെ " ഹംസക്ക " ഒരു മെയില്‍ അയച്ചു തന്നു, വിലക്കയറ്റത്തെ കുറിച്ചു അതുകണ്ടപ്പോള്‍ ‍ എഴുതിയതാണ് ഈ വരികള്‍. വരികള്‍ നന്നായിട്ടില്ലേല്‍ ക്ഷമിക്കുക പതിനഞ്ചു മിനിറ്റില്‍ തയ്യാറാക്കിയതാണ്.
അപ്പോള്‍ കടപ്പാട് : ഹംസക്കാക്ക്.
-------------------------------------------------


കയ്യില്‍ കാശില്ലാഞ്ഞിട്ടോ
കടയില്‍ വിലകൂടിയിട്ടോ
വീട്ടില്‍ ഒന്നും വെച്ചിട്ടില്ല
ഭാര്യ പറഞ്ഞു ഇന്നും ഹര്‍ത്താല്‍ .

കാരണം തിരക്കി കവലയിലെത്തി
ആളുകളെല്ലാം ഒഴിഞ്ഞു പോയി
അവിടേം നിന്നും അറിയാന്‍ കഴിഞ്ഞു
ബ്രസീലിന്‍ തോല്‍‌വിയില്‍ ഇന്നും ഹര്‍ത്താല്‍ .

പനിവന്നാലും പുലി വന്നാലും
വിലകൂടിയാലും ബോംബുവീണാലും
മലയാളിക്കിത് ആഘോഷം
ഹര്‍ത്താലെന്നൊരു ആഘോഷം.

അളിയന്‍ വന്നു രാവിലെ തന്നെ
കുപ്പിയുമായി പെങ്ങള് പിറകെ
ആഘോഷിക്കാന്‍ ഈ സുദിനം
ഹര്‍ത്താല്‍ എന്നൊരു ഈ സുദിനം.

വിഡ്ഢികളാം നമ്മളെല്ലാം
അറിയുന്നില്ല ഇതിന്റെ നഷ്ടം
പാവപ്പെട്ട തൊഴിലാളികളുടെ
അടുപ്പുകളന്നു പുകയുകയില്ല.

28 June 2010

ചൂടാണത്രെ


പുറത്തു മുഴുവന്‍ ചൂടാണത്രേ
പുറത്തിറങ്ങാന്‍ കഴിയുന്നില്ല
ദിനവും കൂടിവരുന്നുണ്ടെങ്കിലും
സഹനം തന്നെ ശരണവുമത്രേ.

തൊണ്ടയാകെ വറ്റിവരണ്ടു
കൈകാലുകള്‍ വിയര്‍ത്തൊലിച്ചു
മൂക്കില്‍നിന്നും ചോരയൊലിച്ചു
തളര്‍ന്നുറങ്ങി ഞാനീ ചൂടില്‍ .

തലയില്‍ വെള്ളമൊഴിക്കുന്നുണ്ട്
തൈര് കലക്കി തടവുന്നുണ്ട്‌
മുടികള്‍ പാതി പോകുന്നുണ്ട്
ചൂടുമാത്രം കുറയുന്നില്ല.

ഫ്രിഡ്ജില്‍ കേറി ഒളിച്ചാലോ
കുളത്തില്‍ മുങ്ങി കിടന്നാലോ
കാര്യമുണ്ടോ സോദരരെ
ഈ കൊടുംചൂടിനെ തടയാന്‍.

21 June 2010

പ്രണയ പരീക്ഷണം


എന്‍റെ പ്രണയം കൊടികുത്തി വാണിരുന്ന കാലം, ഒരിക്കല്‍ എന്‍റെ പ്രണയിനി അവളുടെ വീട്ടിലെക്കു എന്നെ ക്ഷണിച്ചു അവളുടെ ക്ഷണം സ്വീകരിച്ചു ഞാന്‍ അവിടെ ചെന്നപ്പോള്‍ അവളുടെ സുന്ദരിയായ അനിയത്തി വാതില്‍ തുറന്നു അവള്‍ പതുക്കെ മൊഴിഞ്ഞു ഇവിടെ ഞാന്‍ അല്ലാതെ മറ്റാരും ഇല്ല ഇല്ല . ചേച്ചി പുറത്ത് പോയിരിക്കുന്നു ,അച്ചനും അമ്മയും ജോലിക്ക് പോയി .എന്നോട് ഇരിക്കാന്‍ പറഞ്ഞു അവളെനിക്കു കുടിക്കാനായി ജൂസുമായി വന്നു. അത് കുടിച്ചു കഴിഞ്ഞു ഒഴിഞ്ഞ ഗ്ലാസുവാങ്ങി അവള്‍ കിച്ചനിലേക്ക് പോയി.തിരികെ വന്ന അവളുടെ കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചു അത് കൂടുതല്‍ പ്രകാശിക്കുന്നത് ഞാനറിഞ്ഞു. അവള്‍ കൊച്ചു വര്‍ത്തമാനം പറഞ്ഞു എന്‍റെ അരികില്‍ ഇരുന്നു .അവള്‍ എന്‍റെ കണ്ണിലേക്കു തന്നെ നോക്കി സംസാരിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍ അവളുടെ കണ്ണുകളില്‍ അരുതാത്തത് എന്തോ പ്രതീക്ഷിച്ചു. ഉടനെ ഞാന്‍ അവിടെ നിന്നും പതുക്കെ എഴുനേറ്റു , അത് അവള്‍ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു അവള്‍ ചാടി എഴുനേറ്റു എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു " എന്തുകൊണ്ട് നമ്മള്‍ക്ക് പ്രണയിച്ചു കൂട" എനിക്ക് ചേട്ടനെ ഇഷ്ടമാണ് എന്ന്.ഇതുകേട്ടപാടെ ഞാനാകെ തരിച്ചു പോയി പരിസരം മനസിലാക്കി അവളെ ഞാന്‍ തള്ളിമാറ്റി പുറത്തേക്കു ഓടി ..... എന്‍റെ വണ്ടിയിലെക്കായിരുന്നു ലക്‌ഷ്യം പക്ഷെ വീടിന്റെ പുറത്ത് കടന്നതും എന്‍റെ പ്രണയിനി അതാ നില്‍ക്കുന്നു, എന്നെ കണ്ട പാടെ അവളെന്നെ കെട്ടിപിടിച്ചു ചുംബിച്ചു. എന്നിട്ട് എന്‍റെ ചെവിയില്‍ പതുക്കെ അവള്‍ പറഞ്ഞു " എന്‍റെ പരീക്ഷണത്തില്‍ നീ വിജയിച്ചു ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ് ".
ഞാന്‍ പതുകെ ശ്വാസം വിട്ടു എനിട്ട്‌ മനസ്സില്‍ മന്ത്രിച്ചു . ഭാഗ്യം റോസാപ്പൂവ് കയ്യില്‍ കരുതാഞ്ഞത്. അവളതു പറയുമ്പോളും എന്‍റെ നെഞ്ചിലെ ഇടിപ്പിന്റെ വേഗത കുറഞ്ഞില്ലായിരുന്നു.

കാരണം :- ഞാന്‍ വണ്ടിയുടെ അടുത്തേക്ക് ഓടിയത് അതിലിരിക്കുന്ന റോസാപ്പൂവ് എടുക്കാനായിരുന്നു. അവളുടെ അനിയത്തി എന്നെ കെട്ടിപിടിച്ചു ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് റോസാപ്പൂവ് കൊടുത്തു തിരിച്ചു ഇഷ്ടമാണെന്ന് പറയാനായിരുന്നു. ഭാഗ്യം ഞാന്‍ റോസപ്പൂവ് കയ്യില്‍ കരുതിയിരുന്നെങ്കില്‍ എനിക്ക് രണ്ടുപേരെയും നഷ്ടപ്പെടുമായിരുന്നു. എന്‍റെ ഭാഗ്യം ഇപ്പോള്‍ ഒന്നെങ്കിലും കിട്ടിയല്ലോ .

20 June 2010

ഒന്നാം പിറന്നാള്‍


പ്രിയസുഹൃത്തുക്കളെ....
ഇന്ന് ഞാന്‍ ബ്ലോഗ്ഗില്‍ ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ മെയ്‌ ഇരുപതിനാണ് ഞാന്‍ ഹാര്‍ട്ട്‌ബീറ്റ്സ് എന്ന പേരില്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങിയത്.(ബ്ലോഗ്‌ ഓപ്പണ്‍ ചെയ്തത് 2008 ഓഗസ്റ്റ്‌ മാസം ആണ്, പക്ഷെ എങ്ങനെ ഇതു മാനേജ് ചെയ്യാം എന്നറിയാത്തതു കൊണ്ടും എന്‍റെ കവിതാബുക്ക് നാട്ടില്‍ പെട്ടത് കൊണ്ടും 10 മാസം ബ്ലോഗ്‌ തരിശായി കിടന്നു). അതിനു ആദ്യമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഞാന്‍ നന്ദി പറയുന്നു കാരണം മമ്മുക്കയുടെ ബ്ലോഗ്‌ കണ്ടുകൊണ്ടാണ് ഞാന്‍ ആദ്യമായി ഇതിലേക്ക് കാലുകുത്തുന്നത്. പിന്നെ ഞാന്‍ എന്നോ എഴുതിയ വരികള്‍ എല്ലാം കാണണം എന്ന് വാശിപിടിച്ച എന്‍റെ ഒരു സുഹൃത്തിന്റെ ആവിശ്യപ്രകാരം നാട്ടില്‍ നിന്നും കൊണ്ടുവന്ന എന്‍റെ ബുക്കിലെ വരികള്‍ ഇതില്‍ ചേര്‍ത്തുകൊണ്ട് ഞാന്‍ തുടങ്ങി. ആ‍ സുഹൃത്തിന്റെ ആവിശ്യപ്രകാരം ഞാന്‍ വീണ്ടും എഴുതാന്‍ തുടങ്ങി ഇപ്പോള്‍ ഒരു വര്‍ഷം തികയുന്നു. ഇപ്പോള്‍ ആ‍ സുഹൃത്ത് എന്‍റെ കൂടെ ഇല്ല എങ്കിലും എന്നിലെ എന്നെ പുറത്ത് കൊണ്ടുവന്ന ആ‍ സുഹൃത്തിനു ഒരായിരം നന്ദി ഞാന്‍ പറയുന്നു.



പിന്നെ എന്‍റെ മണ്ടത്തരങ്ങള്‍ എല്ലാം വായിച്ചു അഭിപ്രായം പറഞ്ഞ എന്‍റെ എല്ലാ നല്ല സുഹൃത്തുകള്‍ക്കും, ബ്ലോഗ്ഗിലൂടെ ഞാന്‍ അടുത്തറിഞ്ഞ ഒരുപാട് നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു ഒരുപാട് നല്ല വിഷയങ്ങളുമായി എന്നും ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടാകും. പിന്നെ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ഉടനെ തന്നെ സിസ്റ്റത്തിനു മുന്നില്‍ ഇരുന്നു ചായക്കും വെള്ളത്തിനും വേണ്ടി അലമുറ ഇടുന്ന എന്നെ സഹിക്കുകയും എനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തരുകയും ചെയ്യുന്ന എന്‍റെ പ്രിയതമക്കും നന്ദി.(അല്ലേല്‍ പിന്നെ ഒരു സമാദാനം തരില്ല പെണ്ണ്).

12 June 2010

പ്രവാസി



മരുഭൂമിയിലെ ചൂടിലും മരം കോച്ചുന്ന തണുപ്പിലും
വിറകുകള്‍അടക്കിവെച്ച പോലെ
ഒരാള്‍ക്കുമീതെ മറ്റൊരാളെന്നപോലെ
കുടുസു മുറിയില്‍ എന്റെ പ്രിയപെട്ടവരെ ഓര്‍ത്ത്
ഞാന്‍ ഒഴുക്കിയ കണ്ണുനീര്‍ തുള്ളിയുടെ വിലയായി മാസം തോറും
എനിക്ക് കിട്ടുന്ന എന്റെ തുച്ചമായ ശമ്പളം ഒരു തുള്ളി പോലും കളയാതെ
എന്റെ പ്രിയപെട്ടവര്‍കായി ഞാന്‍ അയച്ചു,
എന്റെ മുണ്ട് ഞാന്‍ പട്ടിണി കിടന്നു മുറുക്കി എടുത്തു
എന്റെ പ്രിയപെട്ടവര്‍ പട്ടിണി കിടക്കതിരികാന്‍ വേണ്ടി...
അവര്‍ നല്ല ഭക്ഷണം കഴിച്ചു നല്ല വസ്ത്രം അണിഞ്ഞു നടക്കുന്നത് കാണുവാന്‍-
ഒരുപാടു ആശിച്ചു, എന്റെ ജോലിയുടെ ദൈര്‍ഘ്യം ഞാന്‍ ദിവസവും കൂട്ടി
എന്റെ ചിലവിനെ ഞാന്‍ വെട്ടികുറച്ചു
അവര്‍ക്കായി അയച്ചു കൂട്ടിയ നോട്ടിന്റെ എണ്ണവും മനസ്സില്‍ പലതവണ എണ്ണി നോക്കി തളര്‍ന്ന് ഞാന്‍ എപ്പോളോ ഉറങ്ങി പോയി... ഒടുവില്‍ ഞാന്‍ തളര്‍ന്നു ....
ജീവിതത്തിന്റെ ഒരു നല്ല ഭാഗവും ഞാന്‍ ആശ്രയിച്ച എന്റെ സ്വന്തം ഗള്‍ഫിന്
ഞാന്‍ ഒരു ഭാരമായി ഞാന്‍ മാറിയപ്പോള്‍ എന്റെ പ്രിയപെട്ടവരുടെ അടുക്കലേക്കു ആരൊക്കെയോ എന്നെ എത്തിച്ചു....ആര്‍കും എന്റെ ഭാരം താങ്ങുവാന്‍ ആകുന്നില്ല.
ഞാന്‍ സ്വന്തം എന്ന് കരുതിയ എന്റെ കുടുംബവും എന്റെ പ്രിയ സുഹൃത്തുക്കളും
ഞാന്‍ അത്തറും, വസ്ത്രവും, മറ്റുമായി വരുന്നതും കാത്തു നിന്നിരുന്ന അവരുടെ ഇടയിലേക്ക് ഒരിക്കലും നിനച്ചിരിക്കാതെ ഞാന്‍ ഒരു ഊനുവടിയുമായി കടന്നു വന്നപ്പോള്‍ ആരോകെയോ എന്നെ മറക്കുന്ന കാഴ്ച കാണാന്‍ എനിക്ക് കഴിയുന്നില്ല...
ഒടുവില്‍ ഞാന്‍ എന്റെ വീടിനു ഭാരമായി മാറിയപ്പോള്‍
എന്നും എന്റെ വരവിനായി കാത്തു നിന്ന വീടിനെ ഒറ്റയ്ക്ക് വിട്ടു...
ഞാന്‍ എന്റെ നാഥനായി ജീവിതം മാറ്റിവെച്ചു.

06 June 2010

മറന്നുവോ നീ എന്നെ


നിന്‍ മുഖം കാണാന്‍ കാത്തിരിന്നു
നിന്‍ മോഴികെള്‍ക്കാനായി കാതോര്‍ത്തിരുന്നു
എവിടെ പൊയ് മറഞ്ഞു നീ എന്‍ പ്രിയയെ
മറന്നുവോ ഈ പ്രിയതമനെ.

നിലാവ് തെളിയുന്ന രാത്രികളില്‍
ഒരു വേള നിന്നെ കാണുവാനായി
പഴയൊരു പാട്ടിന്റെ ശീലുമായി ‍
കണ്ണുനീര്‍ പൊഴിച്ചു നിന്നിരുന്നു.


ഒരിക്കല്‍ നീയെന്നരികില്‍ വരുമെന്ന്
ഒരുപാടു ഞാന്‍ ആശിച്ചിരുന്നു
നിയെന്നെ ഓര്‍ക്കില്ല ഒരിക്കലെങ്കിലും
നീ തന്ന മധുര നിമിഷങ്ങള്‍
മറക്കുവാനാകില്ല ഒരിക്കലും .

അറിയുന്നു നിന്നുടെ സ്നേഹമിന്നു
അലിയുന്നു നിന്നില്‍ ഞാനാ സ്നേഹത്തിനായ്
ഒരിക്കലും വരികില്ല എന്ന സത്യം
അറിയാതെ തളരാതെ
ഇന്നും നിനക്കായ് ഞാന്‍ കാത്തിരിപ്പൂ
എന്നും ഞാന്‍ കാത്തിരിക്കും....
നിനക്കായ് മാത്രം ഞാന്‍ കാത്തിരിക്കും.

27 May 2010

അരികില്‍ നീ ഉണ്ടായിരുന്നു എങ്കില്‍


അരികില്‍ നീ ഉണ്ടെന്ന സത്യം
അറിയുവാന്‍ എന്തേ വൈകി ഞാന്‍
എന്‍ ജീവന്റെ താങ്ങും തലോടലായി
എവിടെയോ നിന്നെ ഞാന്‍ അറിഞ്ഞിരുന്നു
നിന്റെ മൌന സ്നേഹത്തിനായ് കൊതിച്ചിരുന്നു
ആര്‍ക്കും നല്‍കാത്ത നിന്‍ സ്നേഹം നീ എപ്പോഴോ
എനിക്കായ് മാത്രം പങ്കുവെച്ചു
എന്നിട്ടും എന്തെ ഞാന്‍ കണ്ടില്ല നിന്‍ സ്നേഹം ..
എത്രമേല്‍ ദിവ്യമയിരുന്നു എന്ന്
ഒരു തുള്ളി സ്നേഹത്തിന്‍ മധുരംപോല്‍ നല്‍കാതെ....
എപ്പോഴും ഞാന്‍ കരയിച്ചിരുന്നു
പൊഴിയുന്ന കണ്ണുനീര്‍ കാണാതെ പലവട്ടം
നിന്നെ ഞാന്‍ കുത്തി നോവിച്ചിരുന്നു
എന്നിട്ടും ആരോടും പറയാതെ തളരാതെ
എനിക്ക് മാത്രമായി നീ പ്രാര്‍ത്ഥിച്ചിരുന്നു
ഒടുവില്‍ നീ മിഴിനീര്‍ തൂകി വന്നതും
യാത്ര ചോതിച്ചതും...എന്നില്‍ നിന്നും പറന്നകന്നതും
നോക്കി കണ്ണുനീര്‍ പൊഴിക്കാനെ എനിക്ക് കഴിയൂ..
എന്നിട്ടും എന്തേ അറിയുവാന്‍ വൈകി ഞാന്‍ നിന്‍ സ്നേഹം
ഇപ്പോള്‍ ഞാന്‍ അറിയുന്ന ഒന്നുണ്ടേ.....അത്രയ്ക്കും അവളെന്നെ സ്നേഹിച്ചിരുന്നു...മോഹിച്ചിരുന്നു.
കഴിയില്ല എനിക്ക് ഇന്നു മോഹിക്കുവാന്‍ നിന്നെ
കഴിയില്ല എനിക്ക് ഇന്നു പിരിയുവാന്‍ നിന്നെ
എങ്കിലും പറയാതെ വയ്യ....
അരികില്‍ നീ എപ്പോളും ഉണ്ടെങ്കില്‍ എന്ന്
അരികില്‍ നീ ഉണ്ടെങ്കില്‍ എന്നും.....
എന്‍ ജീവന്റെ ജീവനായി ഞാന്‍ കാത്തുവെക്കാം.

16 May 2010

നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍


മഴയില്‍ തളരും പ്രകൃതി പോലെ
എന്റെ ഹൃദയം തളരുകയാണ് .
ഒരു ആശ്വാസമായി ... നീലാകാശത്തില്‍ വിരിയും മഴവില്‍ പോലെ
ഇടക്കെപ്പോഴോ നീ വരുന്നു .
ആഞ്ഞു വീശുന്ന കാറ്റിലും മഴയിലും മാഞ്ഞുപോകുന്ന മഴവില്ല് പോലെ ഇടക്കെപോഴോ നീ മായുന്നു .
മഞ്ഞില്‍ പൂവിരിയും പോലെ ഇടക്കെപോഴോ നീ എന്‍ ഹൃദയത്തില്‍ വീണ്ടും വസന്തം നിറയ്ക്കുന്നു
ഒരു പിഞ്ചു കുഞ്ഞിന്റെ കണ്ണുനീര്‍ തുള്ളി പോലെ
ആരുടേയോ കണ്ണുനീര്‍ നിന്റെ ഇതളുകള്‍ പൊഴിക്കുന്നു .
നിന്നെ കുറിച്ചുള്ള എന്റെ സുന്ദര സ്വപ്‌നങ്ങള്‍ ...ഞാന്‍ ആരുമായും പങ്കിടാതെ എന്‍ ഹൃദയത്തില്‍ മാത്രം സൂക്ഷിച്ചു.
ഇതെല്ലാം ഒരു ഭ്രാന്തമായ സ്വപ്നമായി മാറുകയാണോ.
ഇതാദ്യമയാണോ അവസാനമയാണോ എന്നറിയില്ല....... നിന്നെ കുറിച്ചു ഞാന്‍ എഴുതിയ വരികളും .. ഇന്നു നിന്നെ കുറിച്ചു വിങ്ങുന്ന മനസ്സും ജന്മവും എനിക്കല്ലാതെ മറ്റാര്‍ക്കുണ്ട് .
എന്റെ ഹൃദയം നീറുകയാണ്.....
നിന്നെ കുറിച്ചുള്ള എന്റെ മധുര സ്വപ്നങ്ങളാല്‍.

09 May 2010

അമ്മമനസ്സ്



ഉണ്ണിക്കാലടികള്‍ പിച്ചവെച്ചു തുടങ്ങും മുന്‍പേ
ചിറകു മുളച്ചൊരു മോഹപ്രതീക്ഷകളുമായി
കുഞ്ഞുതന്‍ ചുണ്ടില്‍ അമ്മയെന്ന് കളിയാടും നേരം
അമ്മതന്‍ മനസ്സില്‍ സ്നേഹത്തിന്‍ പൂമൊട്ടണിഞ്ഞീടുന്നു.

വാത്സല്യം നുകര്‍ന്നുകൊതിതീരും മുന്‍പേ
വേറിട്ടുപേയോരായെന്‍ പിഞ്ചു പൈതലേ
കുഞ്ഞുതന്‍ അനന്തര പ്രേമത്താല്‍
അമ്മതന്‍ മനസ്സില്‍ ദു:ഖത്തിന്‍ തിരകളടിച്ചീടുന്നു.

ഒരു നോക്കിനായി കൊതിക്കും നേരം
ഒരു വാക്കിനായ് കൊതിക്കും നേരം
പിടിവിടാതെ അമ്മതന്‍ മനസ്സില്‍
മുഴങ്ങുന്നൊരു ശബ്ദം......
അമ്മേ...... അമ്മേ....... അമ്മേ........!

06 May 2010

ഒരു പ്രണയത്തില്‍ ഓര്‍മ്മക്കായി


എങ്ങു നിന്നോ വന്ന ശരത്‌കാല മേഘം പോല്‍ നീ
ഒരു സന്ധ്യയായി എന്‍ മനസ്സില്‍ തെളിഞ്ഞു
എന്നും മായാത്ത ഒരു ഓര്‍മ്മയായി നി എന്‍ മനസ്സില്‍
സ്വപ്‌നങ്ങള്‍ കൊണ്ടൊരു കൂട് കൂട്ടി
നിന്‍ സ്വരം കേട്ടു ഞാന്‍ ഉറങ്ങിയതും
നിന്‍ കിളി കൊഞ്ചല്‍ കേട്ടു ഞാന്‍ ഉണര്‍ന്നതും
നിന്‍ കൈ പിടിച്ചു ഞാന്‍ നടന്നതും
നിന്‍ തലോടല്‍ കൊണ്ടു ഞാന്‍
മടിയില്‍ മയങ്ങിയതും
മടിയില്‍ കിടന്നു ഞാന്‍ അറിയാതെ വിങ്ങിയതും
നിന്‍ തലോടല്‍ കൊണ്ടു എന്റെ കണ്ണുനീര്‍ തുടച്ചതും
ഒടുവില്‍ ഒരു നൊമ്പരമായ് യാത്ര ചോതിച്ചതും
എന്നില്‍ നിന്നും പോയി മറഞ്ഞതും
ഒരു പ്രണയത്തിന്‍ ഓര്‍മ്മക്കായി നി തന്ന മധുരസ്വപ്‌നങ്ങള്‍
മായാതെ മറയാതെ ഞാന്‍ കാത്തു വെക്കാം
ഒരു പ്രണയത്തിന്‍ ഓര്‍മ്മക്കായി ഞാന്‍ കാത്തു വെക്കാം.

28 April 2010

ത്രിവേണി സംഗമം


പ്രണയം.
--------------

നിനക്കു ഞാനെന്റെ ഹൃദയം നല്‍കി
പകരം സ്നേഹം കൊണ്ടെന്നെ നീ മൂടിവെച്ചു.
നിന്‍ സ്നേഹത്തിനു പകരമായ് തിരിച്ചു നല്‍കാന്‍
യെന്നില്‍ നില കൊള്ളും ഈ പ്രാണന്‍ മാത്രമേ ഉള്ളൂ.
അതു ഞാന്‍ നിനക്കായ് മാത്രം നീക്കിവെച്ചിടും
യെന്‍ സ്നേഹവും ...യെന്‍ പ്രാണനും.


വിരഹം.
---------------


വെറുതെയെങ്കില്‍ പോലും ഈ വിരഹം
താങ്ങുവാനാകില്ല എന്‍ പ്രിയസഖീ
നീ എന്ന് വരുമെന്നു ഓര്‍ത്തോര്‍ത്തു
ഞാനിവിടെ നീറി നീറി കാത്തിരിപ്പൂ.


സമാഗമം.
------------


നിമിഷങ്ങള്‍ക്കപ്പുറം കാത്തിരുപ്പ്
അരുമയായ പ്രാണന്‍ പറന്നടുക്കുന്നു
നിറങ്ങള്‍ക്കൊണ്ട് ചായക്കുടുക്കെട്ടിയ
സ്വപ്‌നങ്ങള്‍ക്ക് സാക്ഷാല്‍ക്കാരം
ഇനി ഞങ്ങള്‍ സന്ധ്യയുടെ യാമങ്ങളില്‍
കൂടണയുകയാണു, കൊക്കുരുംബി
നല്ല നാളുകള്‍ക്കായി കാത്തിരിക്കുന്നു.

25 April 2010

പെണ്‍ചതി



ഇത് വായിച്ചു എന്നെ ആരും ചീത്തവിളിക്കരുത്, കാരണം എല്ലാ സ്ത്രീകളും ഇതുപോലെ അല്ല.ചുരുക്കം ചിലര്‍ ഉണ്ട് ഇതുപോലെ .സ്ത്രീകളെ അവഹേളിക്കുന്നത് തെറ്റാണു എന്നാലും ഇത് പറയാതെ വയ്യാ...

ഇത് എന്‍റെ അടുത്ത ഒരു സുഹൃത്തിന് പറ്റിയ ഒരു അനുഭവമാണ് അത് ഞാന്‍ ഇവിടെ എഴുതുന്നു എന്നും മാത്രം .



പ്രണയം ... അതു സത്യമല്ല
ആയിരുന്നെങ്കില്‍...
ഒരാണും ഒരിക്കലും നശിക്കില്ലാരുന്നു.
പ്രണയം ... അതു സത്യമായിരുന്നെങ്കില്‍ ...
ഒരിക്കലും ഒരു പെണ്ണും ആരെയും ചതിക്കില്ലാരുന്നു.

പ്രണയം... അതു നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ...
പിന്നെ എല്ലാം ശാന്തമാണ് ...
മരണത്തിനു മുന്‍പുള്ള
നിഷബ്ദത പോലെ
പിന്നീടു ഒരു കരവും നമ്മെത്തേടി..
വരില്ല... ഒരിക്കലും ....മരണമല്ലാതെ .

പക്ഷെ.. അപ്പോളും അവള്‍ അലയുന്നു...
മറ്റെരു പ്രണയത്തിനായി.

20 April 2010

ഒരു നോക്കുക്കാണുവാന്‍


ഇന്നു അവളുടെ പിറന്നാള്‍ ആയിരുന്നു
സമ്മാനമായി അവളെന്റെ ജീവന്‍ ചോദിച്ചു
കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു
പക്ഷെ...സ്വീകരിക്കാന്‍ അവള്‍ക്കു വയ്യത്രെ.

ഒരുപാടു ആശിച്ച ഈ ദിനത്തില്‍
ഒരു നോക്കുക്കാണുവാന്‍ ഞാന്‍ കൊതിച്ചിരുന്നു
പക്ഷെ... അവള്‍ പറഞ്ഞു... വേണ്ടാ...
അതവളെ ഒറ്റപ്പെടുത്തുമെന്ന്.

ഞാന്‍ സ്നേഹിച്ചതെല്ലാം വെറുതെ ആയിരുന്നോ
അതോ... ഞാനവളെ സ്നേഹിക്കാന്‍ പാടില്ലായിരുന്നോ
അറിയില്ല എനിക്കിന്ന് അതു പറയുവാന്‍ ...
കാരണം ... അത്രക്കു ഇഷ്ടമാണെനിക്കവളെ.

ഈ ദിനത്തില്‍ അവള്‍ തന്ന വേദനയാല്‍
എന്റെ ഹൃദയം തകര്‍ന്നുപോയി
ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.